മനുഷ്യരാശിക്കാകെ വലിയൊരു ആഘാതമായിക്കഴിഞ്ഞിരിക്കുകയാണ് കോവിഡ് മഹാമാരി. ഇക്കാലത്തെ പുതിയ വെല്ലുവിളികളുയർത്തുന്ന പിരിമുറുക്കം കുറയ്ക്കാനും ജീവിതത്തിന്റെയും മനസിന്റെയും കടിഞ്ഞാണ് മുറുകെപ്പിടിച്ചു സംരക്ഷിക്കാനും പലപ്പോഴും മനോഭാവങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും പെരുമാറ്റത്തിലെ നവീകരണങ്ങളും മാത്രം മതിയാകും. താഴെപ്പറയുന്ന പുതിയ ശീലങ്ങൾ ഉൾക്കൊള്ളുന്നതും വീഴ്ച കൂടാതെ അവയെ പാലിക്കുന്നതും നമ്മെ ഈ കാലഘട്ടത്തിലെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കും.
1. കോവിഡ് മഹാമാരിയെ യാഥാർഥ്യമായി അംഗീകരിക്കുക. ഇപ്പോൾ അനുവർത്തിക്കേണ്ടിവരുന്നതും ഇതുവരെ ശീലിച്ചിട്ടില്ലാത്തതുമായ ജീവിതരീതി കുറേക്കാലത്തേക്കു കൂടിയെങ്കിലും നമ്മുടെ പൊതുജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും അടിത്തറയായി പാലിക്കേണ്ട ജീവിതശൈലിയാണെന്ന് അംഗീകരിക്കാനും ഉൾക്കൊള്ളാനും ശ്രമിക്കുക.
2. ജീവിതം മുന്നോട്ടുവയ്ക്കുന്ന അവസരങ്ങളിലേക്കും സാധ്യതകളിലേക്കും സൂക്ഷ്മതയോടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമായി ഈ കാലയളവിനെ പരിഗണിക്കുക. ഭാവിയിലേക്കു വേണ്ട ലക്ഷ്യങ്ങളെ കൃത്യമായും സൂക്ഷ്മമായും കാണുന്നതിനും മനസിൽ ഉറപ്പിക്കുന്നതിനും ഈ ഇടവേളയെ ഉപയോഗിക്കുക.
3. ആവേശത്തള്ളലും നിർത്തില്ലാത്ത ഓട്ടങ്ങളുമായിരുന്നു നമ്മിൽ പലർക്കും കോവിഡിനു മുന്പുള്ള ജീവിതകാലം. അതിന് ചെറിയൊരു സാവകാശം നൽകി വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരുടെ ഉപദേശങ്ങളുടെ പ്രയോജനമെടുക്കാനും ഗവണ്മെന്റ് നിർദ്ദേശങ്ങൾ പാലിക്കാനുമുള്ള ഈ സ്വസ്ഥ സമയത്തെ ഭാവിയിലെ മുന്നേറ്റത്തിനു വേണ്ട കരുതൽ ഉൗർജം കൈവരിക്കാനുമുള്ള അവസരമായി ഉപയോഗിക്കുക.
4. ശാരീരിക ക്ഷമത നിലനിർത്തുന്നതിനു കൂടി ഈ അവസരം ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. ആവശ്യമായ വിശ്രമം, വ്യായാമം, സ്വച്ഛതയിലേക്ക് മനസിനെ ആനയിക്കൽ, വ്യക്തിശുചിത്വം, ആരോഗ്യകരമായ ഭക്ഷണം തുടങ്ങിയ ക്രമങ്ങൾക്കും ജീവിതത്തിൽ കുറച്ചു സമയം ആവശ്യമില്ലേ. ഇവയുടെ പ്രാധാന്യം മനസ്സിലാക്കി അതിനൊത്ത വിധത്തിൽ സ്വയം കരുത്താർജിക്കാൻ ഇതിലും നല്ല അവസരം കൈവരാനില്ലെന്നോർക്കുക.
5. ഏകാന്തതാബോധവും അന്യഥാബോധവും മനസിൽ നിറയുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സന്തോഷകരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും അനാവശ്യ ഭീതികളെയും നിഷേധാത്മക വാർത്തകളെയും അനാരോഗ്യകരമായ ഉത്കണ്ഠകളെയും തിരിച്ചറിയുന്നതിനും പടിക്കു പുറത്തു നിർത്തുന്നതിനും ബോധപൂർവമായ ശ്രമം ഉണ്ടാകണം. പോസിറ്റീവ് ചിന്തകളും പ്രത്യാശാബോധവും മാനസിക പ്രതിരോധത്തെ ശക്തമാക്കും. മാനസിക സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും നീണ്ടു നിന്നാൽ കൗണ്സലിംഗ് സഹായം തേടുന്നതിന് മടിക്കേണ്ടതില്ല.
6. ഈ ഇടവേളക്കാലത്തിനായി ഒരു പ്രവർത്തന പദ്ധതി തയാറാക്കണം. നമ്മുടെ കൈവശം ഈ സമയത്ത് ഏറ്റവും കൂടുതലുള്ളത് സമയമാണ്. അതിന്റെ ഉപയോഗം പ്രയോജനപ്രദമായി ആസൂത്രണം ചെയ്യണം. ഇതുവരെ സമയപരിമിതി കൊണ്ടു ചെയ്യാതെ മാറ്റിവച്ചിരുന്ന പല കാര്യങ്ങളും ചെയ്തു തീർക്കാൻ ഇതുതന്നെയാണ് അവസരം. വീട്ടിലൊരു അടുക്കളത്തോട്ടമുണ്ടാക്കുന്നതും അലങ്കരിക്കുന്നതും പരിസര ക്രമീകരണവുമൊക്കെ പലർക്കും സമയക്കുറവുകൊണ്ട് മാറ്റിവയ്ക്കേണ്ടി വന്നിരിക്കാം.അവയൊക്കെ ഉൾക്കൊള്ളിക്കുന്നതാകണം ഇപ്പോൾ തയാറാക്കുന്ന പ്രവർത്തന പദ്ധതി.
7. മനസിന് ഏകാഗ്രതയും സ്വാസ്ഥ്യവും നൽകുന്ന പല കാര്യങ്ങളുമുണ്ട്. പ്രാർഥന, യോഗ, ധ്യാനം,ആത്മീയബോധ്യങ്ങൾ, പ്രാണായാമം തുടങ്ങിയവ. എല്ലാ ദിവസും നിശ്ചയമായും ഇത്തരം കാര്യങ്ങൾക്കായി സമയം കണ്ടെത്തുകയും നിശ്ചിത സമയത്തു തന്നെ ചെയ്യുന്നതു ശീലമാക്കുകയും വേണം. ശരീരത്തിന്റെ ആരോഗ്യത്തിനു നിശ്ചിത സമയത്ത് ആഹാരം കഴിക്കുന്നശീലം, വ്യായാമം, ഉറക്കം, വിനോദം എന്നിവ മനസിന്റെ ആരോഗ്യത്തിന് ആത്യാവശ്യമാണെന്നറിയുക.
8. സാമൂഹികമായ കൂടിച്ചേരലുകൾക്കു മാത്രമാണ് വിലക്കുള്ളത്. സാമൂഹ്യ ബന്ധങ്ങൾ പാലിക്കുന്നതിനു യാതൊരു വിലക്കുമില്ല. കുടുംബത്തിന്റെ കൂടിച്ചേരലുകൾക്കും നിയന്ത്രണമില്ല. അതായത് എല്ലാ വാതിലുകളും അടഞ്ഞിട്ടേയില്ല. ഭാര്യയും ഭർത്താവും കുട്ടികളുമടങ്ങുന്ന കുടുംബം എന്നത് ഒരു ചെറിയ സമൂഹം തന്നെയാണ്. വലിയസമൂഹത്തിന്റെ പിന്നാലെ പോകുന്പോൾ അവഗണിക്കപ്പെട്ട ഈ ചെറുസമൂഹത്തിനായി നീക്കിവയ്ക്കാൻ കോവിഡ് നമുക്ക് സമയം നൽകുകയാണ് ചെയ്യുന്നത്.
9. സാമൂഹ്യ മാധ്യമങ്ങളിലെ സന്പർക്കം വലിയൊരു കാര്യമാണ്. ഗൂഗിൾ മീറ്റും സൂം പ്ലാറ്റ്ഫോമുമൊക്കെ ഓണ്ലൈൻ ക്ലാസുകൾ നടത്തുന്നതിനു മാത്രമല്ല ഉപയോഗിക്കാവുന്നത്. ഇത്രയും കാലം പൊതുഇടങ്ങളിൽ നടത്തിയിരുന്ന കൂടിച്ചേരലുകൾ ഇത്തരം വെർച്വൽ ഇടങ്ങളിൽ പുനഃക്രമീകരിക്കാം. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം.
10. തലച്ചോറിന്റെ ഉൗർജവും കർമശേഷിയും നിലനിർത്തുന്നതും വളരെ പ്രധാനമാണ്. സുഡോക്കു, പദപ്രശ്നം തുടങ്ങിയവ മാനസിക വ്യായാമത്തിനുള്ള അവസരമാണ് നൽകുന്നത്. ഓണ്ലൈനിൽ എത്തിയാൽ ആയിരക്കണക്കിനു സുഡോക്കുകളും ക്രോസ് വേഡുകളുമാണ് കിട്ടാനുള്ളത്. അഭിരുചിക്കനുസരിച്ചുള്ള വായന, വിനോദം, കലാസ്വാദനം എന്നിവകളിൽ ഏർപ്പെടാം. സർഗാത്മക കഴിവുകൾ ഉദ്ദീപിപ്പിക്കാനുള്ള അവസരമായി ഈ കാലത്തെ കാണണം.
11. ഒറ്റപ്പെടലിന്റെ തുരുത്തിലകപ്പെട്ടിരിക്കുന്നവരുടെ ഇടയിടയിലേക്ക് സുരക്ഷാക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് ഇറങ്ങിച്ചെല്ലാൻ സാധിക്കും. അവരുടെ പ്രശ്നങ്ങൾക്ക് കാതുകൊടുക്കുന്പോൾ വ്യത്യസ്തമായ രീതിയിൽ ആണെങ്കിലും നമ്മുടെ ജീവിതം അർഥപൂർണമാകുമെന്നും ആനന്ദപ്രദമാകുമെന്നും മനസിലാക്കാം.
12. പ്രകൃതിയെ കൂടുതൽ അറിയാനും ആസ്വദിക്കാനും ഈ ഇടവേള ഉപകാരപ്പെടണം. അവയ്ക്കായി കണ്ണും കാതും നീക്കിവയ്ക്കാനുള്ള സമയമാണിത്.
13. നർമബോധം വളർത്തിയെടുക്കുന്നതും വ്യക്തിജീവിതത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. സ്വന്തം ജീവിതത്തിലെയും മറ്റുള്ളവരുടെ ജീവിതത്തിലെയും പോരായ്മകളെയും കുറവുകളെയും നർമബോധത്തോടെ കണ്ടു നോക്കൂ. അപ്പോൾ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറുന്നതായി മനസിലാക്കാം.
14. ആത്മവിശ്വാസമുള്ളവർ ആവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പ്രതിസന്ധികളും പ്രശ്നങ്ങളും വന്നേക്കാം. എന്നാലും ഞാനും എന്റെ സമൂഹവും ഇവയെയെല്ലാം അതിജീവിക്കുകതന്നെ ചെയ്യും എന്ന ഉത്തമ വിശ്വാസത്തെ നമുക്ക് ആത്മവിശ്വാസം എന്ന് വിളിക്കാം. അതിജീവനം ഇന്നായിരിക്കുമോ നാളെയായിരിക്കുമോ എന്നതല്ല അതിജീവിക്കുകതന്നെ ചെയ്യും എന്നതിൽ മുഴുവൻ വിശ്വാസമർപ്പിക്കുക. ക്രിയാത്മകമായി പ്രതികരിക്കുക.
15. നീ എങ്ങനെ ചിന്തിക്കുന്നുവോ അതാണ് നീ എന്നൊരു ചൊല്ലുണ്ടല്ലോ. നമ്മുടെ മനോഭാവമാണ് വിജയത്തെയും പരാജയത്തെയും നിശ്ചയിക്കുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെക്കുറിച്ചും നല്ല മനോഭാവം വളർത്തിയെടുക്കുക
16. പ്രചോദനാത്മകമായ കാര്യങ്ങൾ കണ്ടെത്തുക എന്നതും പ്രധാനമാണ്. മനസിന് ഉത്തേജനം നല്കുന്ന നിരവധി ഉദ്ധരണികളും ചെറുകഥകളും ചിന്താശകലങ്ങളും ഇന്റർനെറ്റിൽ സുലഭമാണ്. പ്രചോദനാത്മകമായ പ്രസംഗങ്ങളും കേൾക്കാം. പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകുന്പോൾ കാര്യങ്ങൾ മെച്ചപ്പെടുമെന്നും നാം കൂടുതൽ കരുത്തോടെ ഈ അവസ്ഥകളെല്ലാം തരണംചെയ്യുമെന്നും വിശ്വസിക്കുവാൻ ഇവ നമ്മെ സഹായിക്കും.
മഹത്തായ കാര്യങ്ങൾ നമ്മെ കാത്തിരിപ്പുണ്ട്. നമ്മുടെ ചക്രവാളങ്ങൾ വികസിപ്പിക്കുവാനും ഇന്നോളം കാണാത്ത രീതിയിൽ ലോകത്തെ നോക്കിക്കാണാനുമുള്ള സുവർണാവസരമായി ഈ കാലഘട്ടത്തെ സമീപിക്കുക. ഒരു പുതിയ ജീവിതരീതി അവലംബിച്ചുകൊണ്ട് നമ്മുടെ ജീവിതം, ജോലി, മറ്റുള്ളവരോടുള്ള ബന്ധങ്ങൾ, പ്രതികരണങ്ങൾ എന്നിവ അർഥവത്തായി മുന്നോട്ടു കൊണ്ടുപോവുക. ജീവിത സംതൃപ്തിയും ആനന്ദവും സുനിശ്ചയം.
റവ. ഡോ. തോമസ് എം. കോട്ടൂർ
(കോട്ടയം ബിസിഎം കോളജ് മനഃശാസ്ത്ര വിഭാഗം മുൻ മേധാവിയാണ് ലേഖകൻ)