മുലയൂട്ടലിന്റെ ഗുണപരമായ ഫലങ്ങളെക്കുറിച്ചു അവബോധം ഉണർത്തുന്നതിനായി എല്ലാവർഷവും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴുവരെ ലോകമെമ്പാടും മുലയൂട്ടൽവാരം ആചരിക്കുന്നു. മുലയൂട്ടൽ ലക്ഷ്യം നേടുന്നതിനും മുലയൂട്ടൽ പാരമ്പര്യത്തിന് പിന്തുണ നൽകുന്നതിനും ലോകത്തിൽ മുലയൂട്ടൽ സംസ്കാരം വർധിപ്പിക്കുന്നതിനുമായി 1991 ഫെബ്രുവരി 14ന് വേൾഡ് അലയൻസ് ഫോർ ബ്രെസ്റ്റ് ഫീഡിംഗ് ആക്ഷൻ എന്ന സംഘടനയാണ് മുലയൂട്ടൽ ദിനം ആരംഭിച്ചത്. 1992 മുതൽ ലോകാരോഗ്യ സംഘടന, യൂണിസെഫ് തുടങ്ങിയനയോടു ചേർന്ന് ലോക മുലയൂട്ടൽ വാരം ആചരിച്ചുവരുന്നു . "മുലയൂട്ടൽ: ജീവിതത്തിന്റെ അടിസ്ഥാനം' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
കുഞ്ഞിന്റെ ദഹനശേഷിക്കും വളർച്ചയ്ക്കും ആവശ്യമായ എല്ലാ ഘടകങ്ങളും ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്ന ഒരു സമ്പൂർണ ആഹാരമാണ് മുലപ്പാൽ. മുലപ്പാൽ നൽകുന്നതിലൂടെ കുഞ്ഞ് ആരോഗ്യതൃഢഗാ ത്രരായി വളരുന്നതിന് സാഹചര്യമൊരുങ്ങുന്നു. അമ്മയുടെ പാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമ്പോൾ കുഞ്ഞുങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ, അതുമൂലമുണ്ടാകുന്ന ഗുണങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ആളുകളെ ബോധവത്കരിക്കുന്നതിനാണ് ഇതുപോലുള്ള വാരാചരണങ്ങൾ. പ്രോട്ടീൻ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റുകൾ, ഇരുമ്പ്, കാൽസ്യം, കൊഴുപ്പുകൾ തുടങ്ങി കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ നിരവധി പോഷകങ്ങൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. ശിശുക്കളുടെ ആരോഗ്യം ശക്തമാക്കുന്നതിന് ആദ്യത്തെ ആറു മാസത്തോളം മുലപ്പാൽ അത്യന്താപേക്ഷിതമാണ്.
പ്രധാനപ്പെട്ട പല പോഷകങ്ങളും ആദ്യത്തെ മുലപ്പാലിലൂടെ ലഭിക്കുന്നതു കുഞ്ഞുങ്ങളുടെ മികച്ച ഭാവിക്കും അവരുടെ ആരോഗ്യ മാനസിക വികാസത്തിനും സഹായിക്കുന്നു. കൂടാതെ ന്യുമോണിയ, കോളറ, നവജാതശിശു മഞ്ഞപ്പിത്തം തുടങ്ങിയ നിരവധി രോഗങ്ങളിൽനിന്നു സുരക്ഷ നൽകാനും മുലപ്പാലിലൂടെ കഴിയുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ജനിച്ച് ആറുമാസം വരെ നിർബന്ധമായും മുലപ്പാൽ മാത്രമേ നല്കാവൂ എന്നും കുഞ്ഞിന് രണ്ടോ അതിലധികമോ വർഷത്തേക്കു മുലയൂട്ടൽ തുടരാമെന്നുമാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്.
ജോബി ബേബി