+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​നി​രോ​ധ​ന​ത്തി​നു സു​വ​ർ​ണാ​വ​സ​രം

രാ​​ജ്യ​​ത്ത് സ​​മ്പൂ​​ർ​​ണ മ​​ദ്യ​​നി​​രോ​​ധ​​ന​​ത്തി​​ന് സു​​വ​​ർ​​ണാ​​വ​​സ​​ര​​മാ​​യി​​രി​​ക്കു​​ക​​യാ​​ണു ​ലോ​​ക്ക് ഡൗ​​ൺ കാ​​ലം. മ​​ദ്യ​​ക്ക​​ച്ച​​വ​​ട​​ത്തി​​നാ​​യി സ​​ർ​​ക്കാ​​ർ ഉ​​യ​​ർ​​ത്തു​
മ​ദ്യ​നി​രോ​ധ​ന​ത്തി​നു സു​വ​ർ​ണാ​വ​സ​രം
രാ​​ജ്യ​​ത്ത് സ​​മ്പൂ​​ർ​​ണ മ​​ദ്യ​​നി​​രോ​​ധ​​ന​​ത്തി​​ന് സു​​വ​​ർ​​ണാ​​വ​​സ​​ര​​മാ​​യി​​രി​​ക്കു​​ക​​യാ​​ണു ​ലോ​​ക്ക് ഡൗ​​ൺ കാ​​ലം. മ​​ദ്യ​​ക്ക​​ച്ച​​വ​​ട​​ത്തി​​നാ​​യി സ​​ർ​​ക്കാ​​ർ ഉ​​യ​​ർ​​ത്തു​​ന്ന വാ​​ദ​​ഗ​​തി​​ക​​ളെ​​ല്ലാം പൊ​​ള്ള​​യാ​​ണെ​​ന്നു തെ​​ളി​​ഞ്ഞു​​ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു. മ​​ദ്യ​​ത്തി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​നം മാ​​ത്ര​​മ​​ല്ല മ​​ദ്യ​​മു​​ത​​ലാ​​ളി​​മാ​​രോ​​ടു​​ള്ള വി​​ധേ​​യ​​ത്വ​​വു​​മാ​​ണ് എ​​ല്ലാ സ​​ർ​​ക്കാ​​രു​​ക​​ളേ​​യും മ​​ദ്യ​​നി​​രോ​​ധ​​ന​​ത്തി​​ൽ​​നി​​ന്ന് പി​​ന്തി​​രി​​പ്പി​​ക്കു​​ന്ന​​ത് എ​​ന്ന​​താ​​ണ് യാ​​ഥാ​​ർ​​ഥ്യം.

സ​​മ്പൂ​​ർ​​ണ​​മാ​​യി മ​​ദ്യം നി​​രോ​​ധി​​ച്ചാ​​ൽ നാ​​ട്ടി​​ൽ വ​​ലി​​യ സാ​​മൂ​​ഹി​​ക​​പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ​​ല്ലോ പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​ട​​ക്ക​​മു​​ള്ള എ​​ല്ലാ മു​​ഖ്യ​​മ​​ന്ത്രി​​മാ​​രും അ​​ല​​മു​​റ​​യി​​ടു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ല​​ട​​ക്കം രാ​​ജ്യ​​ത്തെ​​ങ്ങും മ​​ദ്യ​​വി​​ൽ​​പ്പ​​ന ഇ​​ല്ലാ​​താ​​യി​​ട്ട് ഒ​​രു​​മാ​​സം ക​ഴി​ഞ്ഞി​രി​ക്കു​ക​​യാ​​ണ്. എ​​ന്ത് സാ​​മൂ​​ഹി​​ക പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളാ​​ണ് ഇ​​തു​​മൂ​​ലം രാ​​ജ്യ​​ത്തു സം​​ഭ​​വി​​ച്ച​​ത് എ​​ന്ന് വി​​ശ​​ക​​ല​​നം​​ചെ​​യ്യു​​ന്ന​​ത് ഉ​​ചി​​ത​​മാ​​യി​​രി​​ക്കും.

മ​​ദ്യ​​നി​​രോ​​ധ​​ന​​ത്തെ എ​​തി​​ർ​​ക്കു​​ന്ന​​വ​​രെ​​ല്ലാം ക​​ണ്ണു​​തു​​റ​​ന്നു കാ​​ണേ​​ണ്ട​​താ​​ണ് നാ​​ലു​​വ​​ർ​​ഷം മു​​മ്പ് ബി​​ഹാ​​റി​​ൽ മു​​ഖ്യ​​മ​​ന്ത്രി നി​തീ​​ഷ് കു​​മാ​​ർ ന​​ട​​പ്പാ​​ക്കി​​യ സ​​മ്പൂ​​ർ​​ണ മ​​ദ്യ​​നി​​രോ​​ധ​​നം. ഇച്ഛാശ​​ക്തി​​യു​​ള്ള ഒ​​രു നേ​​താ​​വി​​ന്‍റെ ഒ​​റ്റ​​യാ​​ൾ പോ​​രാ​​ട്ട​​മാ​​യി​​രു​​ന്ന​​ല്ലോ അ​​ത്. അ​​യ​​ൽ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ മ​​ദ്യ​​വി​​ൽ​​പ്പ​​ന​​മൂ​​ലം ബി​​ഹാ​​റി​​ന്‍റെ അ​​തി​​ർ​​ത്തി​​മേ​​ഖ​​ല​​ക​​ളി​​ൽ പൂ​​ർ​​ണ​​വി​​ജ​​യ​​മാ​​യി​​ട്ടി​​ല്ലെ​​ങ്കി​​ലും മ​​ദ്യ​​ത്തി​​ന്‍റെ വ​​രു​​മാ​​ന​​മ​​ല്ല കു​​ടും​​ബ​​ങ്ങ​​ളു​​ടെ സ​​മാ​​ധാ​​ന​​വും ജ​​ന​​ങ്ങ​​ളു​​ടെ ക്ഷേ​​മ​​വു​​മാ​​ണ് വ​​ലു​​തെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ച ജ​​ന​​നേ​​താ​​വാ​​യി നി​​തീ​​ഷ് ത​​ല​​യു​​യ​​ർ​​ത്തി നി​​ൽ​​ക്കു​​ന്നു​​ണ്ട്. മ​ദ്യ​ത്തി​ൽ​നി​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കോ​ടി​ക​ൾ നേ​ട്ട​മു​ണ്ടാ​ക്കു​മ്പോ​ൾ അ​തി​നേ​ക്കാ​ൾ എ​ത്ര​യോ അ​ധി​ക​മാ​യി​രി​ക്കും മ​ദ്യ​മു​ത​ലാ​ളി​മാ​ർ കൊ​യ്തു​കൂ​ട്ടു​ന്ന​ത്. മ​ദ്യം ഉ​ണ്ടാ​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും അ​തീ​വ ഗു​രു​ത​ര​മാ​ണ്.

കൂ​​ടു​​ന്ന മ​​ദ്യാ​​സ​​ക്തി

രാ​​ജ്യ​​ത്ത് മ​​ദ്യ​​പാ​​നം വ​​ർ​​ധി​​ച്ചു​​വ​​രു​​ന്നു​​വെ​​ന്നാ​​ണ് വി​​വി​​ധ പ​​ഠ​​ന​​ങ്ങ​​ൾ തെ​​ളി​​യി​​ക്കു​​ന്ന​​ത്. 2010നും 2017​​നു​​മി​​ട​​യി​​ൽ രാ​​ജ്യ​​ത്തെ മ​​ദ്യ​​ഉ​പ​ഭോ​ഗം 38 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു​​വെ​​ന്നാ​​ണ് ലോ​​ക​​പ്ര​​ശ​​സ്ത മെ​​ഡി​​ക്ക​​ൽ ജേ​​ർ​​ണ​​ലാ​​യ ലാ​​ൻ​​സെ​​റ്റ് ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. 189 രാ​​ജ്യ​​ങ്ങ​​ളി​​ലെ മ​​ദ്യ​​ഉ​​പ​​ഭോ​​ഗ​​ത്തെ​​ക്കു​​റി​​ച്ചാ​​യി​​രു​​ന്നു പ​​ഠ​​നം. 2007ൽ ​​ഇ​​ന്ത്യ​​യി​​ലെ ആ​ളോ​ഹ​രി മ​ദ്യ​ഉ​പ​ഭോ​ഗം 4.3 ലി​​റ്റ​​റാ​യി​രു​ന്ന​ത് 2017ൽ ​ 5.9 ​ലി​​റ്റ​​റാ​​യി ഉ​​യ​​ർ​​ന്നു. മ​​റ്റു രാ​​ജ്യ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് ഇ​​ന്ത്യ​​യി​​ൽ വ​​ർ​​ധ​​ന കൂ​​ടു​​ത​​ലാ​​ണെ​ന്നും ലാ​​ൻ​​സെ​​റ്റ് റി​​പ്പോ​​ർ​​ട്ടി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു.

ഇ​​ന്ത്യ​​യി​​ല്‍ മ​​ദ്യ​​ത്തി​​ന്‍റെ ഉ​​പ​​ഭോ​​ഗം കൂ​​ടി വ​​രു​​ന്ന​​താ​​യി ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ പ​​ഠ​​ന​​ത്തി​​ലും ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. 2005നെ ​​അ​​പേ​​ക്ഷി​​ച്ച് ഇ​​ര​​ട്ടി​​യാ​​ണ് 2016ലെ ​​മ​​ദ്യ ഉ​​പ​​ഭോ​​ഗ​​മെ​​ന്നാ​​ണ് ലോ​​ക ആ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ ക​​ണ​​ക്കു​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.2005​​ല്‍ ആ​ളോ​ഹ​രി മ​ദ്യ​ഉ​പ​ഭോ​ഗം 2.4 ലി​​റ്റ​​ര്‍ ആ​​യി​​രു​​ന്നെ​​ങ്കി​​ല്‍ 2016ല്‍ ​​അ​​ത് 5.7 ലി​​റ്റ​​റാ​​യി വ​​ർ​​ധി​​ച്ചു. രാ​​ജ്യ​​ത്ത് 16 കോ​​ടി​​പേ​​ർ മ​​ദ്യം ക​​ഴി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് കേ​​ന്ദ്ര സാ​​മൂ​​ഹ്യ​​നീ​​തി വ​​കു​​പ്പ് രാ​​ജ്യ​​ത്തെ ല​​ഹ​​രി ഉ​​പ​​ഭോ​​ഗ​​ത്തെ​​ക്കു​​റി​​ച്ച് ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം പു​​റ​​ത്തി​​റ​​ക്കി​​യ പ​​ഠ​​ന​​റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. പ​​ത്തി​​നും 75നും ​​ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​രി​​ൽ 14.6 ശ​​ത​​മാ​​ന​​മാ​​ണ് മ​​ദ്യം ക​​ഴി​​ക്കു​​ന്ന​​ത്. മ​​ദ്യം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന 16 കോ​​ടി​​യി​​ൽ 5.7 കോ​​ടി പേ​​ർ മ​​ദ്യാ​​സ​​ക്തി കൂ​​ടു​​ത​​ലു​​ള്ള​​വ​​രും അ​​തു​​വ​​ഴി പ്ര​​ശ്ന​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന​​വ​​രു​​മാ​​ണ്. 2.9 കോ​​ടി പേ​​ർ മ​​ദ്യ​​ത്തി​​ന് അ​​ടി​​മ​​ക​​ളാ​​ണ്.

രാ​ജ്യ​ത്തെ പു​രു​ഷ​ന്മാ​രി​ൽ 27.3 ശ​ത​മാ​ന​വും മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്നു. എ​ന്നാ​ൽ സ്ത്രീ​ക​ളി​ൽ 1.6 ശ​ത​മാ​ന​മാ​ണ് മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 10-17 വ​യ​സ് പ്രാ​യ​മു​ള്ള​വ​രി​ൽ 1.3 ശ​ത​മാ​ന​മാ​ണ് മ​ദ്യ​ത്തി​ന്‍റെ ഉ​പ​ഭോ​ഗം. മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ 74 ശ​ത​മാ​ന​വും 18-49 വ​യ​സി​ലു​ള്ള​വ​രാ​ണ്. അ​താ​യ​ത് ഇ​ന്ത്യ​ൻ യു​വ​ത്വ​ത്തി​ൽ 12 കോ​ടി​യോ​ളം പേ​രാ​ണ് മ​ദ്യ​ഉ​പ​ഭോ​ക്താ​ക്ക​ൾ. മ​ദ്യം എ​ത്ര​മാ​ത്രം ഗ്ര​സി​ച്ചി​രി​ക്കു​ന്നു എ​ന്ന് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഛത്തീ​സ്ഗ​ഡാ​ണ് മ​ദ്യ​ഉ​പ​ഭോ​ഗ​ത്തി​ൽ മു​ന്നി​ൽ 35.6 ശ​ത​മാ​നം. പു​രു​ഷ​ന്മാ​രി​ലാ​ക​ട്ടെ 57.2 ശ​ത​മാ​ന​മാ​ണ്. ത്രി​പു​ര(34.7%), പ​ഞ്ചാ​ബ്(28.5%), അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്(28%), ഗോ​വ(26.4%) എ​ന്നി​ങ്ങ​നെ​യാ​ണ് മ​ദ്യ​ഉ​പ​ഭോ​ഗം. കേ​ര​ള​ത്തി​ലെ മ​ദ്യ​ഉ​പ​ഭോ​ഗം 12.4 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രി​ൽ 29.3 ശ​ത​മാ​ന​വു​മാ​ണെ​ന്നാ​ണ് കേ​​ന്ദ്ര സാ​​മൂ​​ഹ്യ​​നീ​​തി വ​​കു​​പ്പി​ന്‍റെ "മാ​ഗ്നി​റ്റ്യൂ​ഡ് ഓ​ഫ് സ​ബ്സ്റ്റ​ൻ​സ് യൂ​സ് ഇ​ൻ ഇ​ന്ത്യ 2019' എ​ന്ന റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് മ​ദ്യ ഉ​പ​ഭോ​ഗ​ത്തി​ൽ 30 ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം. ക​ള്ള് അ​ട​ക്ക​മു​ള്ള സ്വ​ദേ​ശി മ​ദ്യ​വും അ​ത്ര​ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്നു. 23 ശ​ത​മാ​ന​മാ​ണ് ബി​യ​ർ ഉ​പ​ഭോ​ഗം. 11 ശ​ത​മാ​നം വീ​ടു​ക​ളി​ലു​ണ്ടാ​ക്കു​ന്ന മ​ദ്യ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നാ​ലു ശ​ത​മാ​നം വൈ​നാ​ണ് ഉ​പ​ഭോ​ഗം. ര​ണ്ട് ശ​ത​മാ​നം​പേ​ർ വ്യാ​ജ​മ​ദ്യം ക​ഴി​ക്കു​ന്നു​വെ​ന്നും പ​​ഠ​​ന​​റി​​പ്പോ​​ർ​​ട്ടി​​ൽ പ​റ​യു​ന്നു.

വ​​രു​​മാ​​ന​ക്ക​ണ​ക്ക്

മ​​ദ്യ​​ത്തി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​നം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് എ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ളും മ​​ദ്യ​​വി​​ൽ​​പ്പ​​ന​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ സ്വ​​ന്ത​​മാ​​യ നി​​കു​​തി വ​​രു​​മാ​​ന​​ത്തി​​ന്‍റെ എ​​ട്ടു മു​​ത​​ൽ 25 ശ​​ത​​മാ​​നം​​വ​​രെ​​യാ​​ണ് മ​​ദ്യ​​ത്തി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​നം. കൊ​​റോ​​ണ വ്യാ​​പ​​ന​​ത്തെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ കേ​​ന്ദ്രം പ്ര​​ഖ്യാ​​പി​​ച്ച ലോ​​ക്ക് ഡൗ​​ൺ കാ​​ല​​ത്തു​​പോ​​ലും മ​​ദ്യ​​ഷാ​​പ്പു​​ക​​ൾ തു​​റ​​ക്കാ​​ൻ കേ​​ര​​ള​​മ​​ട​​ക്ക​​മു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ൾ ശ്ര​​മം ന​​ട​​ത്തി​​യ​​തും ഈ ​​വ​​രു​​മാ​​ന​​ത്തി​​ൽ ക​​ണ്ണു​​വ​​ച്ചാ​​ണ്. മ​​ദ്യ​​വ്യ​​വ​​സാ​​യ​​ത്തി​​ൽ​​നി​​ന്ന് വ​​ർ​​ഷം 2.48 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് വി​​വി​​ധ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ഖ​​ജ​​നാ​​വി​​ലെ​​ത്തു​​ന്ന​​ത്. മ​​ദ്യ​​വി​​ൽ​​പ്പ​​ന നി​​ർ​​ത്തി​​യ​​തു​​മൂ​​ലം ദി​​വ​​സം 700 കോ​​ടി രൂ​​പ​​യെ​​ങ്കി​​ലും എ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യി ന​​ഷ്ട​​പ്പെ​​ടു​​ന്നു​​വെ​​ന്നും ക​​ണ​​ക്കാ​​ക്കു​​ന്നു.

2020 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം ഡ​​ൽ​​ഹി സ​​ർ​​ക്കാ​​രി​​ന്‍റെ മ​​ദ്യ​​ത്തി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​നം 5,500 കോ​​ടി രൂ​​പ​​യാ​​ണ്. ആ​​കെ നി​​കു​​തി​​വ​​രു​​മാ​​ന​​ത്തി​​ന്‍റെ 14 ശ​​ത​​മാ​​ന​​മാ​​ണി​​ത്. 860 അം​​ഗീ​​കൃ​​ത മ​​ദ്യ​​വി​​ൽ​​പ്പ​​ന കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ് ഡ​​ൽ​​ഹി​​യി​​ലു​​ള്ള​​ത്.

കേ​​ര​​ള​​ത്തി​​ന്‍റെ കാ​​ര്യ​​മെ​​ടു​​ത്താ​​ൽ മ​​ദ്യം​​വി​​റ്റാ​​ണ് സ​​ർ​​ക്കാ​​ർ നി​​ല​​നി​​ൽ​​ക്ക​​ന്ന​​ത് എ​​ന്നു​​വ​​രെ ആ​​ക്ഷേ​​പ​​മു​​യ​​രു​​ന്നു. ക​​ഴി​​ഞ്ഞ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ അ​​വ​​സാ​​ന​​കാ​​ല​​ത്ത് ന​​ട​​പ്പാ​​ക്കി​​യ മ​​ദ്യ​​ന​​യ​​ംവ​​ഴി സം​​സ്ഥാ​​ന​​ത്തെ മ​​ദ്യ​​വി​​ൽ​​പ്പ​​ന​​യും അ​​തു​​വ​​ഴി​​യു​​ള്ള വ​​രു​​മാ​​ന​​വും കു​​റ​​ഞ്ഞി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​പ്പോ​​ഴ​​ത്തെ എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ മ​​ദ്യ​​ന​​യം സം​​സ്ഥാ​​ന​​ത്ത് മ​​ദ്യം ഒ​​ഴു​​ക്കു​​ക​​യും അ​​തു​​വ​​ഴി വ​​രു​​മാ​​നം കൂ​​ട്ടു​​ക​​യു​​മാ​​ണ്. 2014-15ൽ 10,012.84 ​​കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു മ​​ദ്യ​​ത്തി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​ന​​മെ​​ങ്കി​​ൽ 2018-19ൽ 14,504.67 ​​കോ​​ടി രൂ​​പ​​യാ​​ണ് വ​​രു​​മാ​​നം. 2014-15ൽ 220.58 ​​ല​​ക്ഷം കെ​​യ്സ് ഇ​​ന്ത്യ​​ൻ നി​​ർ​​മി​​ത വി​​ദേ​​ശ​​മ​​ദ്യ​​വും 95.50 ല​​ക്ഷം കെ​​യ്സ് ബി​​യ​​റു​​മാ​​യി​​രു​​ന്നു വി​​ൽ​​പ്പ​​ന ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. 2018-19ൽ 216.34 ​​ല​​ക്ഷം കെ​​യ്സ് ഇ​​ന്ത്യ​​ൻ നി​​ർ​​മി​​ത വി​​ദേ​​ശ​​മ​​ദ്യ​​വും 121.12 ല​​ക്ഷം കെ​​യ്സ് ബി​​യ​​റു​​മാ​​ണ് വി​​ൽ​​പ്പ​​ന ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ആ​​രു​​ടെ പ​​ണം?

നാ​ലു ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​ൻ മ​ദ്യ​മേ​ഖ​ല. മ​ദ്യ​വി​ൽ​പ്പ​ന​യി​ലൂ​ടെ 2019-20 വ​​ർ​​ഷം 2.5 ല​​ക്ഷം കോ​​ടി രൂ​​പ​യാ​ണ് വി​​വി​​ധ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ഖ​​ജ​​നാ​​വി​​ലേ​​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത് ​​എ​​ന്നാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പി​രി​റ്റ്സ് ആ​ൻ​ഡ് വൈ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​ര​ട​ക്ക​മു​ള്ള മ​ദ്യ​ലോ​ബി വാ​രി​ക്കൂ​ട്ടു​ന്ന ലാ​ഭ​ത്തി​ന്‍റെ ക​ണ​ക്ക് എ​​ത്ര ല​​ക്ഷം കോ​​ടി​​യാ​​ണെ​ന്ന് വ്യ​​ക്ത​​മാ​​ക്കു​​ന്നു​​ണ്ടോ. സ​​ർ​​ക്കാ​​രി​​ലേ​​ക്കെ​​ത്തു​​ന്ന നി​​കു​​തി​​പ്പ​​ണ​​വും മ​​ദ്യ​​മു​ത​​ലാ​​ളി​​മാ​​രു​​ടെ പ​​തി​​ന്മ​​ട​​ങ്ങ് ലാ​​ഭ​​വു​​മെ​​ല്ലാം യാ​​ച​​ക​​രു​​ടെ മു​​ത​​ൽ കൂ​​ലി​​പ്പ​​ണി​​ക്കാ​​രും ദ​​രി​​ദ്ര​​രു​​മ​​ട​​ങ്ങു​​ന്ന​​ പ​​ട്ടി​​ണി​​പ്പാ​​വ​​ങ്ങ​​ളു​​ടെ​​വ​​രെ അ​ധ്വാ​​ന​​ത്തി​​ൽ​​നി​​ന്ന് ക​​വ​​ർ​​ന്നെ​​ടു​​ക്കു​​ന്ന​​താ​ണ് എ​ന്ന യാ​ഥാ​ർ​ഥ്യം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​പ്പെ​ടു​ന്നു.

പ്ര​മു​ഖ മ​ദ്യ​ഉ​ത്പാ​ദ​ന ക​മ്പ​നി​യാ​യ യു​നൈ​റ്റ​ഡ് സ്പി​രി​റ്റ്സ് ലി​മി​റ്റ​ഡി​ന്‍റെ 2018-19 വ​ർ​ഷ​ത്തെ വി​റ്റു​വ​ര​വ് 28,512 കോ​ടി രൂ​പ​യാ​ണ്. അ​തേ​വ​ർ​ഷം നി​കു​തി​ ക​ഴി​ച്ചു​ള്ള ലാ​ഭം 659 കോ​ടി രൂ​പ​യും. 2014-15ൽ ​വി​റ്റു​വ​ര​വ് 20,502 കോ​ടി​യും ലാ​ഭം 195 കോ​ടി​യു​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള വ​ൻ​കി​ട ക​മ്പ​നി​ക​ള​ട​ക്ക​മു​ള്ള മ​ദ്യ​ലോ​ബി​യു​ടെ ചൂ​ഷ​ണ​ത്തി​ന് ജ​ന​ങ്ങ​ളെ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ ഡോ​ക്ട​ർ​മാ​രും സാ​മൂ​ഹ്യ​ക്ഷേ​മ​രം​ഗ​ത്തെ ഗ​വേ​ഷ​ക​രു​മെ​ല്ലാം എ​തി​ർ​ക്കു​ന്നു​ണ്ട്.

ക്ഷ​യി​ക്കു​ന്ന​ത് വി​ല​പ്പെ​ട്ട വി​ഭ​വം

ഏ​തൊ​രു രാ​ജ്യ​ത്തി​ന്‍റേ​യും ഏ​റ്റ​വും വ​ലി​യ വി​ഭ​വം ആ​രോ​ഗ്യ​വും ജോ​ലി​ചെ​യ്യാ​ൻ ശേ​ഷി​യു​മു​ള്ള ജ​ന​ത​യാ​ണ്. ഇ​ന്ത്യ​യി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള 12 കോ​ടി​യോ​ളം ജ​ന​ങ്ങ​ളെ​യാ​ണ് മ​ദ്യം ന​ശി​പ്പി​ക്കു​ന്ന​ത്. അ​താ​യ​ത് 18-49 വ​യ​സി​ലു​ള്ള 12 കോ​ടി​യോ​ളം പേ​രാ​ണ് മ​ദ്യ​പാ​നി​ക​ൾ. ഇ​വ​രു​ടെ ആ​യു​ഷ് ന​ഷ്ട​ത്തെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സും ഇ​ന്ത്യ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ചേ​ർ​ന്നു ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ട്.
മ​ദ്യ​സ​ക്തി സൃ​ഷ്ടി​ക്കു​ന്ന രോ​ഗ​ങ്ങ​ളും മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് പെ​രു​കു​ന്ന​താ​യി പ​ഠ​ന​ത്തി​ൽ തെ​ളി​ഞ്ഞു. ക​ര​ൾ, ഹൃ​ദ​യം, കി​ഡ്നി, ശ്വാ​സ​കോ​ശം, പാ​ൻ​ക്രി​യാ​സ് തു​ട​ങ്ങി പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ൾ​ക്ക​ട​ക്കം ഇ​രു​ന്നൂ​റി​ല​ധി​കം രോ​ഗ​ങ്ങ​ളാ​ണ് മ​ദ്യ​പാ​നം​മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യെ ന​ശി​പ്പി​ക്കു​ന്ന​തും മ​ദ്യ​പാ​ന​ത്തി​ന്‍റെ പ്ര​ധാ​ന ദൂ​ഷ്യ​മാ​ണ്. ഇ​പ്പോ​ൾ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ‌ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ക്കു​ള്ള പ്രാ​ധാ​ന്യം ഏ​റെ​യാ​ണ്. അ​മി​ത​ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, വി​വി​ധ കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം മ​ദ്യാ​പാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി കാ​ണ​പ്പെ​ടു​ന്നു​വെ​ന്നും എ​യിം​സ് പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി. രാ​ജ്യ​ത്തെ മ​ദ്യ​പ​രാ​യ 5.7 കോ​ടിപ്പേ​ർ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം അ​വ‍ശ്യ​മു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ പ​ഠ​ന​റി​പ്പോ​ർ​ട്ടി​ന്‍റെ വി​ശ​ക​ല​ന​ത്തി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.

അ​ന്തി​മ​ന​ഷ്ടം അ​തി​ഭീ​മം

ന്യൂ​ഡ​ൽ​ഹി എ​യിം​സും ച​ണ്ഡി​ഗ​ഡി​ലെ പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചും ചേ​ർ​ന്നു ന​ട​ത്തി​യ മ​റ്റൊ​രു പ​ഠ​ന​ത്തി​ൽ 2011 മു​ത​ൽ 2050വ​രെ മ​ദ്യ​ഉ​പ​ഭോ​ഗം​മൂ​ലം രാ​ജ്യ​ത്ത് 258 ദ​ശ​ല​ക്ഷം മ​നു​ഷ്യ ജീ​വ​നു​ക​ൾ ന​ഷ്ട​മാ​കു​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ര​ൾ രോ​ഗം, കാ​ൻ​സ​ർ, റോ​ഡ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ​വ​ഴി​യാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. മ​ര​ണ​ത്തി​നു​പു​റ​മേ രോ​ഗ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും വഴി​യു​ണ്ടാ​കു​ന്ന ആ​യു​സ് ന​ഷ്ടം​കൂ​ടി പ​രി​ഗ​ണി ച്ചാ​ൽ ഇ​ക്കാ​ല​യ​ള​വി​ൽ മ​ദ്യ​ഉ​പ​ഭോ​ഗ​മി​ല്ലെ​ങ്കി​ൽ 552 ദ​ശ​ല​ക്ഷം മ​നു​ഷ്യ​ജീ​വ​നു​ക​ൾ ര​ക്ഷി​ക്കാ​നാ​കും. മ​ദ്യ​ംമൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ​ക്കും അ​പ​ക​ട​ങ്ങ​ൾ​ക്കു​മു​ള്ള ചി​കി​ത്സ​യ്ക്കാ​യി 3,12,700 കോ​ടി രൂ​പ രാ​ജ്യ​ത്ത് ചെ​ല​വ​ഴി​ക്കു​ന്നു. ചി​കിത്​സാ ചെ​ല​വും മ​ദ്യ​ത്തി​നു മു​ട​ക്കു​ന്ന തു​ക​യും മ​റ്റ് ഉ​ത്പാ​ദ​ന ന​ഷ്ട​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ൽ 1,21,36,400 കോ​ടി ഡോ​ള​റാ​ണ് മ​ദ്യം ഇ​ന്ത്യ​യി​ലു​ണ്ടാ​ക്കു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ടം. നി​കു​തി​യാ​യി കി​ട്ടു​ന്ന പ​ണം ഇ​തി​ൽ​നി​ന്നു കു​റ​ച്ചാ​ൽ​ത്ത​ന്നെ 97,89,500 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ​ൻ ജി​ഡി​പി​യു​ടെ 1.45 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ണ്ടാ​കു​ന്ന ശ​രാ​ശ​രി ന​ഷ്ടം.

ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി​​യ​​തോ​​ടെ വ​​രു​​മാ​​ന ന​​ഷ്ട​​മു​​ണ്ടാ​​യി​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് ജി​​എ​​സ്ടി ബാ​​ധ​​ക​​മ​​ല്ലാ​​ത്ത മ​​ദ്യ​​ത്തി​​ൽ​​നി​​ന്നു​​ള്ള നി​കു​തി വ​​രു​​മാ​​ന​​മാ​​ണ് പ്ര​​ധാ​​ന വ​​രു​​മാ​​ന സ്രോ​​ത​​സ് എ​​ന്നും അ​​തു​​കൂ​​ടി നി​​ല​​ച്ചാ​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളെ​​ല്ലാം പാ​​പ്പ​​രാ​​കു​​മെ​​ന്നാ​​ണ് മ​​ദ്യ​​ലോ​​ബി​​യും അ​​വ​​രെ പി​​ന്താ​​ങ്ങു​​ന്ന​​വ​​രും അ​​ല​​മു​​റ​​യി​​ടു​​ന്ന​​ത്. എ​ന്നാ​ൽ ,ബി​ഹാ​റി​ന്‍റെ അ​നു​ഭ​വം ഈ ​വാ​ദ​ഗ​തി​യു​ടെ പൊ​ള്ള​ത്ത​രം തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണ്.

(തു​ട​രും)

സി.​കെ. കു​ര്യാ​ച്ച​ൻ