ലോകവ്യാപകമായി കോവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗവും ഗണ്യമായി കുറക്കുന്നതിനായി ബ്രേക്ക് ദ ചെയിന്‍ (break the chain) എന്ന പേരില്‍ കാമ്പയിന് ആരംഭിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കാമ്പയിന് ഉദ്ഘാടനം ചെയ്തു.
കോവിഡ് -19 പടര്‍ന്നുപിടിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. ഹസ്തദാനം പോലെ സ്പര്‍ശിച്ചുകൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ടു മൂടുകയും ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും ചെയ്യുക. ഫലപ്രദമായി കൈ കഴുകിയാല്‍ കോവിഡ്-19 വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് സംഘടിപ്പിച്ചത്.
കാമ്പയിന്റെ ഭാഗമായി പൊതുസമൂഹം സ്വീകരിക്കേണ്ട നടപടികളും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയിലെ മേധാവികള്‍ ചെയ്യേണ്ട കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്:
U സ്ഥാപനത്തിലേക്കു ജീവനക്കാരെയും പൊതുജനങ്ങളെയും പ്രവേശിക്കുന്നതിനുമുമ്പ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനോ ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടെയും കവാടത്തോടു ചേര്‍ന്ന് ബ്രേക്ക് ദ ചെയിന്‍ കിയോസ്കുകള്‍ സ്ഥാപിക്കണം.
* റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്ളാറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് ബ്രേക്ക് ദ ചെയിന്‍ കിയോസ്കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ തങ്ങളുടെ കൈകൾ വൈറസ് മുക്തമാണെന്ന് ഉറപ്പു വരുത്തുകയും വേണം.
* ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും അതിന്റെ ഉപയോഗം ഉറപ്പു വരുത്തുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നേതൃത്വം നല്‍കാവുന്നതാണ്.
* രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന കാമ്പയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കണം.
* ഇതിനായുള്ള ഹാഷ്ടാഗ് (#breakthechain) മാധ്യമങ്ങളും നവമാധ്യമങ്ങളും വഴി വ്യാപക പ്രചാരണം നടത്തണം.
* ബഹുഭൂരിപക്ഷം ആള്‍ക്കാരും ഒരേസമയം ഈ കാമ്പയിനില്‍ പങ്കെടുത്താല്‍ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയ തോതില്‍ കുറയ്ക്കാനും പകര്‍ച്ചവ്യാധിയുടെ പ്രാദേശിക വ്യാപനം വലിയ തോതില്‍ നിയന്ത്രിക്കാനും ആകുമെന്നാണു വിലയിരുത്തൽ.