ചിക്കാഗോ: ചിക്കാഗോ പബ്ലിക് സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും ഇനി മുതൽ 12 ആഴ്ചത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധി ലഭിക്കുമെന്ന് മേയർ ബ്രാൻഡൻ ജോൺസൺ അറിയിച്ചു.
മാതാപിതാക്കൾക്ക് കുട്ടികളെ മികച്ച രീതിയിൽ പരിപാലിക്കാൻ അവധി ഉപയോഗപ്രദമാവുമെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ചിക്കാഗോ അധ്യാപക യൂണിയൻ പ്രസിഡന്റ് സ്റ്റേസി ഡേവിസ് ഗേറ്റ്സ് സിറ്റി ഹാളിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു വർഷമായി സ്കൂളിൽ ജോലി ചെയ്യുന്നവർക്കും വർഷത്തിൽ കുറഞ്ഞത് 1250 മണിക്കൂറെങ്കിലും ജോലി ചെയ്തവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്.