ബെര്‍ലിന്‍: യുക്രെയ്നിലെ അണക്കെട്ട് റഷ്യ ആക്രമിച്ചു തകര്‍ത്തത് യുദ്ധത്തെ പുതിയൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്.
പുടിന് യുദ്ധം ചെയ്യുന്ന രീതിക്കു ചേര്‍ന്നതു തന്നെയാണ് ഡാമിനു നേരെയുണ്ടായ ആക്രമണമെന്നും ഷോള്‍സ്.
ഖേഴ്സണിലെ കാക്കോവ ഡാം തകര്‍ന്നതിന് റഷ്യയും യുക്രെയ്നും പരസ്പരം പഴി ചാരുകയാണ്. റഷ്യയുടെ അധീനതയിലുള്ള യുക്രെയ്ന് പ്രദേശത്താണ് ഡാം നിലനിന്നിരുന്നത്.
പട്ടണങ്ങളും ഗ്രാമങ്ങളും ആശുപത്രികളും സ്കൂളുകളും അടിസ്ഥാനസൗകര്യങ്ങളുമെല്ലാം ആക്രമിക്കുന്ന രീതിയാണ് റഷ്യ പിന്തുടരുന്നതെന്നും യൂറോപ്പ് ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഷോള്‍സ് ആരോപിച്ചു.
യുക്രെയ്നിലെ ഡാം തകര്‍ത്തത് യുദ്ധത്തെ പുതിയ തലത്തിലെത്തിച്ചു: ഷോള്‍സ്
06:57 AM Jun 09, 2023 | Deepika.com