+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാ​ന​ത്തി​ന്‍റെ ആ​ത്മാ​വ​റി​ഞ്ഞ് കെ​സ്റ്റ​റും സ്നേ​ഹ വി​നോ​യി​യും

ന്യൂ​യോ​ർ​ക്ക് : ഒ​രു ഗാ​ന​ത്തി​ന്‍റെ ആ​ത്മാ​വ​റി​ഞ്ഞ് പാ​ടു​ക എ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും സാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. യു​വ​ഗാ​യ​ക​രാ​യ കെ​സ്റ്റ​റും സ്നേ​ഹ വി​നോ​യി​യും ചേ​ർ​ന്ന് ആ​ല​പി​ച്ച 'യേ​ശു​വേ
ഗാ​ന​ത്തി​ന്‍റെ ആ​ത്മാ​വ​റി​ഞ്ഞ് കെ​സ്റ്റ​റും സ്നേ​ഹ വി​നോ​യി​യും
ന്യൂ​യോ​ർ​ക്ക് : ഒ​രു ഗാ​ന​ത്തി​ന്‍റെ ആ​ത്മാ​വ​റി​ഞ്ഞ് പാ​ടു​ക എ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും സാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. യു​വ​ഗാ​യ​ക​രാ​യ കെ​സ്റ്റ​റും സ്നേ​ഹ വി​നോ​യി​യും ചേ​ർ​ന്ന് ആ​ല​പി​ച്ച 'യേ​ശു​വേ നീ​യാ​ണെ​ൻ ര​ക്ഷ' എ​ന്ന ക്രി​സ്തീ​യ​ഗീ​തം അ​ത്ത​ര​ത്തി​ൽ ഭാ​വ​സാ​ന്ദ്ര​ത​കൊ​ണ്ട് ആ​രാ​ധ​ക​മ​ന​സു​ക​ളി​ൽ ക​യ​റി​പ്പ​റ്റു​ക​യാ​ണ്. ഗാ​യി​ക​യാ​യ സ്നേ​ഹ​യാ​ണ് എ​ഡി​റ്റിം​ഗ് ചെ​യ്തി​രി​ക്കു​ന്ന​ത്.

വെ​സ്റ്ചെ​സ്റ്റ​ർ ന്യു ​റോ​ഷ​ൻ ഹൈ​സ്‌​കൂ​ളി​ൽ ഒ​ൻ​പ​താം ക്ലാസിൽ പ​ഠി​ക്കു​ന്ന സ്നേ​ഹ, ഫ്‌​ള​വേ​ഴ്‌​സ് ടി​വി യു​എ​സ്എയു​ടെ സിംഗ് ആ​ൻ​ഡ് വി​ൻ മ​ത്സ​ര​ത്തി​ലെ ഫൈ​ന​ലി​സ്റ്റാ​ണ്.

സ്നേ​ഹ​യു​ടെ പി​താ​വ് വി​നോ​യ് ജോ​ണാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം പ്രൊ​ഫ​ഷ​ണ​ൽ ഗി​റ്റാ​റി​സ്റ്റാ​ണ്. ഗാ​ന​ര​ച​ന: മ​ഞ്ജു വി​നോ​യ്.

ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ: വി​ൽ​സ​ൺ കെ.​എ​ക്സ്, ത​ബ​ല: സ​ന്ദീ​പ് എ​ൻ.​വെ​ങ്കി​ടേ​ഷ്, മി​ക്സി​ങ്: സു​നി​ൽ പു​രു​ഷോ​ത്ത​മ​ൻ,
പു​ല്ലാ​ങ്കു​ഴ​ൽ: രാ​ജേ​ഷ് ചേ​ർ​ത്ത​ല, കോ​റ​സ്: ക​ലാ​ഭ​വ​ൻ ബി​ന്ദു, കൃ​ഷ്ണ,പ്രി​യ.

യു​ട്യൂ​ബി​ലൂ​ടെ വി​എ​എം​എ​സ് സ്റ്റു​ഡി​യോ യു​എ​സ്എ​യും സി​യോ​ൺ ക്ലാ​സി​ക്‌​സും ചേ​ർ​ന്നാ​ണ് ഈ ​ഗാ​നം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തേ​ന്മാ​വി​ൻ കൊ​മ്പ​ത്ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യി​ട്ടു​ള്ള ബേ​ർ​ണി-​ഇ​ഗ്‌​നേ​ഷ്യ​സ് കൂ​ട്ടു​കെ​ട്ടി​ലെ ബേ​ർ​ണീ പി.​ജെ യാ​ണ് മാ​ൻ​ഡ​ലി​ൻ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.