മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​വും നൃ​ത്ത-​സം​ഗീ​ത​രാ​വും ശ​നി​യാ​ഴ്ച ബോ​ൺ​മൗ​ത്തി​ൽ

12:43 PM Jun 08, 2023 | Deepika.com
ല​ണ്ട​ൻ: യൂ​റോ​പ്പി​ലെ പ്ര​ശ​സ്ത​മാ​യ നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യ മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​വും നൃ​ത്ത സം​ഗീ​ത​രാ​വും ശ​നി​യാ​ഴ്ച മൂ​ന്ന് മു​ത​ൽ ബോ​ൺ​മൗ​ത്തി​ലെ ബാ​റിം​ഗ്‌​ട​ൺ തി​യ​റ്റ​റി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​വും മി​ക​ച്ച സം​ഗീ​ത-​നൃ​ത്ത-​ഹാ​സ്യ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ആ​ഘോ​ഷ​രാ​വ് ഒ​രു​ക്കി​യി​ട്ടു​ള്ള മ​ഴ​വി​ൽ സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ൽ ഇ​ത്ത​വ​ണ യു​കെ​യി​ലെ പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി ഗാ​യ​ക​രും വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രും ന​ർ​ത്ത​ക​രും ക​ലാ​പ്ര​തി​ഭ​ക​ളും പ​ങ്കെ​ടു​ക്കും.

യു​കെ​യി​ലെ നി​ര​വ​ധി അ​തു​ല്യ​രാ​യ പ്ര​തി​ഭ​ക​ൾ​ക്ക് വ​ള​രു​വാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ള്ള മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത് 2012-ലാ​ണ്. ഗാ​യ​ക​ൻ അ​നീ​ഷ് ജോ​ർ​ജും ഭാ​ര്യ ടെ​സ ജോ​ർ​ജു​മാ​ണ് മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ ആ​ശ​യ​ത്തി​നും ആ​വി​ഷ്കാ​ര​ത്തി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

മി​ക​വാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സം​ഗീ​ത വ​ഴി​ക​ളി​ലെ ജീ​വ​താ​ള​മാ​യി മാ​റി​യ മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റു​വാ​ൻ എ​ത്തി​യ നൂ​റി​ല​ധി​കം പ്ര​തി​ഭ​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 40-ൽ ​അ​ധി​കം സം​ഗീ​ത പ്ര​തി​ഭ​ക​ളാ​ണ് ഇ​ത്ത​വ​ണ നാ​ദ വി​സ്മ​യം തീ​ർ​ക്കു​വാ​ൻ എ​ത്തു​ന്ന​ത്.

സ​ന്തോ​ഷ് ന​മ്പ്യാ​ർ ന​യി​ക്കു​ന്ന വോ​ക്സ് അ​ഞ്ചേ​ല മ്യൂ​സി​ക് ബാ​ന​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​മ്പ​ടി​യോ​ടും എ​ൽ​ഇ​ഡി സ്ക്രീ​നി​ന്‍റെ മി​ക​വി​ലു​മാ​ണ് അ​നു​ഗ്ര​ഹീ​ത​രാ​യ ഗാ​യ​ക​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത്.

അ​തോ​ടൊ​പ്പം ത​ന്നെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​യ​ന മ​നോ​ഹ​ര​ങ്ങ​ളാ​യ നൃ​ത്ത​രൂ​പ​ങ്ങ​ളും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മെ​ല്ലാം ഒ​ത്തു​ചേ​രു​മ്പോ​ൾ യു​കെ മ​ല​യാ​ളി​ക​ളു​ടെ ഓ​ർ​മ​യി​ൽ എ​ന്നും ത​ങ്ങി നി​ൽ​ക്കു​ന്ന ക​ലാ​സാ​യാ​ഹ്ന​ത്തി​നാ​ണ് പ​രി​പാ​ടി​യി​ൽ സാ​ക്ഷ്യം വ​ഹി​ക്കു​വാ​ൻ പോ​കു​ന്ന​ത്.

യു​കെ​യി​ലെ ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹ്യ സം​ഘ​ട​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റി​യ​പ്പെ​ടു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ളും പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. അ​നീ​ഷ് ജോ​ർ​ജ്, ഡാ​ന്‍റോ പോ​ൾ, സു​നി​ൽ ര​വീ​ന്ദ്ര​ൻ, ടെ​സ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 അം​ഗ ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി യു​കെ​യി​ലെ എ​ല്ലാ ക​ലാ​സ്വാ​ദ​ക​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വേ​ദി​യു​ടെ വി​ലാ​സം: ബാ​റിം​ഗ്ട​ൺ തി​യ​റ്റ​ർ, പെ​ന്നി​സ് വോ​ക്ക്, ഫെ​ർ​ൺ​ഡൗ​ൺ, ബോ​ൺ​മൗ​ത്ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നീ​ഷ് ജോ​ർ​ജ്: 07915 061105, ഡാ​ന്‍റോ പോ​ൾ: 07551 192309, സു​നി​ൽ ര​വീ​ന്ദ്ര​ൻ: 074271 05530.