കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് മുപ്പത്തിനാലാമത് ശാഖ പ്രവർത്തനമാരംഭിച്ചു. സാൽമിയ ബ്ലോക്ക് പന്ത്രണ്ടിലെ നാസർ ബദർ സ്ട്രീറ്റിലാണ് ഗ്രാൻഡ് ഫ്രഷ് ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നത്.
ജാസിം മുഹമ്മദ് ഖമീസ് അൽ ശറഹ്, ഗ്രാന്റ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി എന്നിവർ ചേർന്നാണ് പുതിയ ഔട്ട് ലെറ്റ് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തത്. സിഇഒ മുഹമ്മദ് സുനീർ , ഡിആർഒ തഹ്സീർ അലി, മുഹമ്മദ് അസ്ലം ചേലാട്ട് എന്നിവരും വിശിഷ്ടാതിഥികളും മാനേജ്മെന്റ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഉത്സവാന്തരീക്ഷത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പഴവർഗങ്ങൾ , പച്ചക്കറികൾ, മറ്റു നിത്യോപയോഗ പദാർത്ഥങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുതിയ ഔട്ട്ലെറ്റിൽ ലഭ്യമായിരിക്കും. പ്രവാസികളുടെയും കുവൈറ്റ് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോർ ൽ കിട്ടും.