പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ തിരുഹൃദയത്തിരുന്നാളിന് ആമുഖമായി ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂൺ 13,14,15 തീയതികളിൽ വൈകുന്നേരം 7.25 മുതൽ രാത്രി ഒൻപത് വരെ സൂം പ്ലാറ്റ്ഫോമിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
തിരുവചന പ്രഘോഷകയും ഫാമിലി കൗൺസിലറും ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സണുമായ സിസ്റ്റർ ആൻ മരിയ എസ്എച്ച് ആണ് ത്രിദിന ധ്യാനം നയിക്കുന്നത്.
പെന്തക്കോസ്ത് തിരുന്നാളിന് ശേഷം വരുന്ന മൂന്നാമത്തെ വെള്ളിയാഴ്ചയാണ് തിരുഹൃദയ തിരുന്നാൾ ആഘോഷിക്കുന്നത്. തിരുഹൃദയ തിരുന്നാളിനു മുന്നൊരുക്കമായി നടത്തുന്ന ത്രിദിന ധ്യാനം ആത്മീയമായും മാനസികമായും ഒരുങ്ങുവാനും തിരുക്കർമങ്ങളിൽ ഭക്തിപുരസരം പങ്കുചേർന്ന് ദൈവീക സ്നേഹവും കൃപകളും ആർജിക്കുവാനും അനുഗ്രഹദായകമാവും.
ചനാഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ എല്ലാവരെയും സസ്നേഹം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Zoom Meeting ID: 597 220 6305, Passcode : 1947
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു വർഷമായി നിത്യേന വൈകുന്നേരങ്ങളിൽ 7.25 മുതൽ രാത്രി ഒൻപത് വരെ ഇതേ സൂം മീറ്റിംഗ് ഐഡിയും പാസ്കോഡും (ID: 597 220 6305, PW 1947) ഉപയോഗിച്ച് സൂം പ്ലാറ്റ്ഫോമിലൂടെ മാധ്യസ്ഥ പ്രാർഥനയും തിരുവചന ചിന്തയും നടത്തിപ്പോരുന്നു. അനുഗ്രഹദായകമായ ശുശ്രുഷകൾ തുടർന്നും ലഭ്യമാണെന്നും സ്നേഹപൂർവ്വം പങ്കുചേരുവാൻ അഭ്യർഥിക്കുന്നതായും സിസ്റ്റർആൻ മരിയ അറിയിച്ചു.
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ത്രിദിന ധ്യാനം ജൂൺ 13 മുതൽ
03:00 PM Jun 04, 2023 | Deepika.com