വാഷിംഗ്ടൺ ഡിസി: ഒഡീഷയിലെ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട വാർത്ത ഹൃദയം തകർക്കുന്നതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
താനും പ്രഥമ വനിത ജിൽ ബൈഡനും ഇന്ത്യയിലെ ട്രെയിൻ ദുരന്തം അറിഞ്ഞ് ഹൃദയം തകർന്നിരിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അത് താങ്ങാനുള്ള കരുത്ത് നൽകണമെന്ന് പ്രാർഥിക്കുന്നു എന്ന് ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.
യുഎസും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ വേദനയിൽ അമേരിക്കൻ ജനതയും പങ്കുചേരുന്നു. ഈ വേദനയിൽ നിന്ന് മുക്തി നേടാൻ ശ്രമിക്കുന്നവരെ ഞങ്ങൾ ചേർത്ത് പിടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.