ദോഹ: ഗ്ലോബൽ ഹ്യൂമന്‍ പീസ് യൂണിവേഴ്സിറ്റിയുടെ പ്രൈഡ് ഓഫ് ഇന്ത്യ അവാര്‍ഡ് ജേതാവ് ഡോ.സിമി പോളിന് ഖത്തര്‍ ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ ആദരം. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ആന്റി സ്മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് സിമി പോളിനെ ആദരിച്ചത്.
ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിന പ്രമേയം കാര്‍ഷിക രംഗവുമായും ഭക്ഷ്യവിളകളുമായും ബന്ധപ്പെട്ടതാണ്. ഈ രംഗത്തെ ഡോ. സിമി പോളിന്റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.
ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി കാര്‍ഷിക രംഗത്ത് വ്യക്തിതലത്തില്‍ ശ്രദ്ധയും പരിചരണവും കുറഞ്ഞുവരുന്ന ഒരു കാലത്ത് മരുഭൂമിയെ മരുപ്പച്ചയാക്കുന്ന സിമിയുടെ ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കാഫ്കോ ഫ്ലവർ ആന്റ് വെജിറ്റബിള്‍ ഷോകളിലടക്കം നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ സിമിയുടെ ഹോം ഗാര്ഡന് കാണാൻ നിരവധി സന്ദർശകർ എത്താറുണ്ട്.
എറണാകുളം കടവന്തറയിലെ പി.സി. ജോസഫ് - സെലീന് ദമ്പതികളുടെ മകളായ സിമി ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥയാണ്. തൃശൂര്‍ എടത്തിരുത്തി സ്വദേശി പോള്‍ ഇട്ടൂപ് വലിയ വീട്ടിലാണ് ഭര്‍ത്താവ്. മക്കൾ: കെവിന് പോള്‍, എഡ്വിൻ പോള്‍.
ആന്റി സ്മോക്കിംഗ് സൊസൈറ്റി ചെയര്മാന് ഡോ. എം.പി. ഹസന് കുഞ്ഞി മൊമെന്റോ സമ്മാനിച്ചു. പ്രസിഡന്റ് ഡോ. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. എഞ്ചിനിയേര്‍സ് ഫോറം പ്രസിഡന്റ് മിബു ജോസ്, കെഎംസിസി നേതാവ് ഡോ.എം.പി. ഷാഫി ഹാജി, ആന്റി സ്മോക്കിംഗ് സൊസൈറ്റി സ്ഥാപകനും സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങര എന്നിവര്‍ പങ്കെടുത്തു.