വാൽസിംഗ്ഹാം: പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാൽസിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭയുടെ തീർഥാടനം ജൂലൈ 15ന് നടക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ് ഈ വർഷം വാൽസിംഗ്ഹാം തീർഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത്.
ഇംഗ്ലണ്ടിലെ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാർഥനകള്‍ക്കും ശേഷം സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഏഴാം തവണയാണ് തീര്‍ഥാടനം നടക്കുന്നത്.
യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാൽസിംഗ്ഹാം തീര്‍ഥാടനം. എല്ലാ വര്‍ഷവും മുടങ്ങാതെ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും ആഘോഷപൂര്‍വം നടത്തപ്പെടുന്ന ഈ മഹാസംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീർഥാടന ശുശ്രുഷകളുടെ സമയ ക്രമം:
09:30 എഎം - ജപമാലയും ആരാധനയും
10:30 എഎം - വചന പ്രഘോഷണം (സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്)
11:30 എഎം - ഉച്ചഭക്ഷണം, അടിമവയ്ക്കല്‍
12:15 പിഎം - പ്രസുദേന്തി വാഴിക്കല്‍
12:45 പിഎം - ആഘോഷമായ പ്രദക്ഷിണം
02:00 പിഎം - വിശുദ്ധ കുര്‍ബാന
04:30 പിഎം - തീര്‍ഥാടന സമാപനം.
തീര്‍ഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വാൽസിംഗ്ഹാം തീർഥാടനം ജൂലൈ 15ന്
05:19 PM Jun 03, 2023 | Deepika.com