ദുബായ്: ഡ്രോൺ ഉപയോഗിച്ച് രോഗികൾക്ക് മരുന്നുകൾ എത്തിക്കുന്ന പരീക്ഷണം വിജയം. ദുബായ് ഫഖീഹ് യൂണിവേഴ്സിറ്റി ആശുപത്രി നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.
പത്ത് കിലോമീറ്റർ അകലെയുള്ള സിലിക്കൺ ഒയാസിസിലെ സെഡ്രെ വില്ലസിലെ രോഗിയുടെ വീട്ടിലേക്കാണ് ഡ്രോൺ വഴി മരുന്നെത്തിച്ചത്.
2021-ൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഡ്രോൺ പരീക്ഷണത്തിന് തുടക്കം കുറിച്ചത്. മരുന്നുകളുടെ ലഭ്യത എല്ലായിടത്തും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.