ഫ്ലോറിഡ: അമേരിക്കയിലെ നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഇന്ത്യൻ വംശജനായ ഫ്ലോറിഡയിൽ നിന്നുള്ള 14കാരനായ ദേവ് ഷായ്ക്ക് മിന്നും ജയം. അവസാന റൗണ്ടിൽ psammophile എന്ന വാക്കിലെ അക്ഷരങ്ങൾ കൃത്യമായി പറഞ്ഞാണ് 50000 യുഎസ് ഡോളർ നേടി ദേവ് വിജയിയായത്.
മൂന്നു മാസം ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച് തയാറെടുത്തതിന്റെ ഫലമാണ് കിരീടമെന്നു ദേവ് പ്രതികരിച്ചു. 2019, 2021 വർഷങ്ങളിലും ദേവ് മത്സരിച്ചിരുന്നെങ്കിലും 51, 76 സ്ഥാനങ്ങളാണ് യഥാക്രമം ലഭിച്ചത്.
വിർജീനിയയിലെ ആർലിംഗ്ടണിൽ നിന്നുള്ള 14കാരിയായ ഷാർലറ്റ് വാൽഷാണ് റണ്ണർ അപ്പ്. മേരിലാൻഡിലെ നാഷണൽ ഹാർബറിലാണ് മത്സരവേദി ഒരുക്കിയിരുന്നത്. 1925-ലാണ് നാഷണൽ സ്പെല്ലിംഗ് ബീ ആരംഭിച്ചത്.
കഴിഞ്ഞവർഷം ടെക്സസിൽനിന്നുള്ള ഹരിണി ലോഗൻ ഒന്നാം സ്ഥാനവും വിക്രം രാജു രണ്ടാം സ്ഥാനവും നേടിയിരുന്നു.