ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളികൾക്ക് വേണ്ടി കലാവേദി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം ശനിയാഴ്ച വെെകുന്നേരം ആറിന് ഫ്ലോറൽ പാർക്കിലെ 257 സ്ട്രീറ്റിലുള്ള ഇർവിൻ ആൾട്ടമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാണ് സംഗീത മാമാങ്കം ക്രമീകരിച്ചിരിക്കുന്നത്.
നവനീത് ഉണ്ണികൃഷ്ണൻ, അപർണ്ണ ഷിബു, സാറാ പീറ്റർ, സ്നേഹാ വിനോയ്, നന്ദിത തുടങ്ങിയവർ ഗാനാലാപനം നടത്തും. വിജു ജേക്കബ് (കീ ബോർഡ്), ജോർജ് ദേവസി (വയലിൻ), ക്ലെമന്റ് (ഗിറ്റാർ), വിനോയ് ജോൺ (ബാസ് ഗിറ്റാർ), സന്തോഷ് മാടമ്പത്ത് (ഫ്ലൂട്ട്), ജോൺ വി.സി(ഡ്രംസ്), നോയൽ മണലേൽ (സാക്കസോഫോൺ), ലാൽജി (തബല) എന്നിവരുടെ ലൈവ് ഓർക്കസ്ട്ര ടീം സംഗീത സായാഹ്നത്തെ കൂടുതൽ മനോഹമാക്കും.
പരിപാടിയിൽ നിന്നും ലഭിക്കുന്ന തുക കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും ടിക്കറ്റ് ഹാജാരാക്കുന്നവർക്ക് 500 ഡോളർ വില മതിപ്പുള്ള സമ്മാനം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും സംഘാടകർ അറിയിച്ചു.
ടിക്കറ്റ് ഹാജരാക്കാത്തവർക്കും ടിക്കറ്റെടുത്തിട്ടും പരിപാടിയിൽ പങ്കെടുക്കാത്തവർക്കും സമ്മാനത്തിന് അർഹതയുണ്ടാകില്ല. കോവിഡ് കാലത്ത് സൂമിലൂടെ കലാവേദി അവതരിപ്പിച്ച "സാന്ത്വന സംഗീതം' എന്ന പരിപാടി ശ്രദ്ധേയമായിരുന്നു.
അമേരിക്കയിൽ ജനിച്ചുവളർന്ന സംഗീത വാസനയുള്ള കുട്ടികളുടെ കഴിവിനെ കലാവേദി പ്രോത്സഹിപ്പിക്കുന്നുണ്ടെന്നും കലാവേദിയുടെ ഭാരവാഹികളായ സിബി ഡേവിഡ് (ചെയർമാൻ), സജി മാത്യു (പ്രസിഡന്റ്), മാമ്മൻ എബ്രഹാം (വൈസ് പ്രസിഡന്റ്) ഷാജി ജേക്കബ് (സെക്രട്ടറി), ലാലു മാത്യു (ജോയിന്റ് സെക്രട്ടറി), മാത്യു മാമ്മൻ (ട്രഷറർ), ബിജു എന്നിവർ അറിയിച്ചു.