കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യൻ കമ്പനികൾക്കായി "കുവൈറ്റിൽ ബിസിനസ് ചെയ്യാം' എന്ന വിഷയത്തിൽ ഹൈബ്രിഡ് ഫോർമാറ്റിൽ കുവൈറ്റ് ഇന്ത്യൻ എംബസി പരിശീലന സെമിനാർ സംഘടിപ്പിച്ചു.
എംബസി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് അംഗങ്ങൾ ഓൺലൈനായി പങ്കെടുത്തു. വിദഗ്ധ കൺസൾട്ടന്റുമാർ രജിസ്ട്രേഷൻ, ലൈസൻസിംഗ്, സ്പോൺസർഷിപ്പ്, ടാക്സേഷൻ, മറ്റ് നിയമപരമായ കാര്യങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു.
ഇന്ത്യൻ ബിസിനസുകൾക്ക് കുവൈറ്റിൽ ബിസിനസ് നടത്താനും ഇന്ത്യ-കുവൈറ്റ് വ്യാപാര നിക്ഷേപ സഹകരണം കൂടുതൽ ആഴത്തിലാക്കാനുമുള്ള എംബസിയുടെ മുൻകൈയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക സെമിനാറിനെ അഭിസംബോധന ചെയ്തു. ഇന്ത്യൻ സംരംഭകർക്ക് ബിസിനസ് വിപുലീകരിക്കാൻ നല്ല സാധ്യതയുള്ള സ്ഥലമായി കുവൈറ്റിനെ കാണണമെന്ന് ഇന്ത്യൻ കമ്പനികളോട് അദ്ദേഹം അഭ്യർഥിച്ചു.
ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ ടെക്നോളജി, ഹെൽത്ത് കെയർ, റിന്യൂവബിൾ എനർജി എന്നീ മേഖലകളിലെ മികച്ച സാധ്യതകൾ അദ്ദേഹം എടുത്തു പറഞ്ഞു. അൽ നിസ്ഫ് & പാർട്ണേഴ്സ് ബിഡിഒ കേതൻ പുരി, പ്രൊറ്റിവിറ്റി സിഇഒ & എംഡി സഞ്ജീവ് അഗർവാൾ, അബ്ദുള്ള കെ.അൽ-അയൂബ് ആൻഡ് അസോസിയേറ്റ്സ് ഇന്റർനാഷണൽ ഡിവിഷൻ ഹെഡ് ചേതൻ ശർമ, ഇന്റർനാഷണൽ ലീഗൽ ഗ്രൂപ്പ് പാർട്ണർ കാഷിഫ് സയ്യിദ്, മിഡിൽ ഈസ്റ്റിലെ ഹീലിയോസ് കൺസൾട്ടിംഗ് സിഇഒ അലോക് ചുഗ് എന്നിവർ സംബന്ധിച്ചു.
കുവൈറ്റ് ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി (പൊളിറ്റിക്കൽ & കൊമേഴ്സ്) സ്മിതാ പാട്ടീൽ സ്വാഗതവും നന്ദിയും പറഞ്ഞു. ഇന്ത്യയിൽ നിന്നും കുവൈറ്റിൽ നിന്നുമായി ഇരുനൂറിലധികം പേർ സെമിനാറിൽ പങ്കെടുത്തു.