കുവൈറ്റ് സിറ്റി: സ്കൾ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത്ത് നാട്ടിൽ പോകാൻ ഒരുങ്ങുന്നവർക്ക് തിരിച്ചടിയായി വിമാന സർവീസുകളിലെ അനിശ്ചിതത്വം. കണ്ണൂർ, കോഴിക്കോട് മേഖലകളിലെ പ്രവാസികൾക്കാണ് എറെ ദുരിതം.
കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സർവീസ് നിർത്തിവച്ചത് അനിശ്ചിതമായി നീളുകയാണ്. ജൂൺ നാലുവരെയുള്ള സർവീസുകൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ഗോ ഫസ്റ്റ് പുതിയ ബുക്കിംഗ് സ്വീകരിക്കുന്നുമില്ല. ഇതോടെ വിമാന സർവീസ് നിലച്ചുപോകുമോ എന്ന ആശങ്കയിലാണ് കണ്ണൂർ, കോഴിക്കോട് മേഖലയിലെ പ്രവാസികൾ.
സീസൺ തിരക്കും ചർജ് വർധനവും കണക്കിലെടുത്ത് ഈ വിമാനത്തിൽ നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. നിലവിൽ എന്ന് സർവീസ് പുനരാരംഭിക്കുമെന്ന് രൂപമില്ലാത്തതിനാൽ ഇവരെല്ലാം മറ്റു വിമാനങ്ങളിൽ ടിക്കറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. സീസൺ ആയതിനാൽ മറ്റു വിമാനങ്ങളിലും ടിക്കറ്റ് കിട്ടാത്ത അവസഥയുണ്ട്. ഇതുമൂലം പ്രവാസികൾ കൂടുതൽ പണവും സമയ നഷ്ടവും അനുഭവിക്കുകയും വേണം.