ഫിലഡൽഫിയ: പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ മാതൃദിനാഘോഷം ക്രിസ്റ്റോസ് മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വർണാഭമായി നടത്തപ്പെട്ടു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം അബിൻ ഡൺ പോലീസ് മേധാവി പാട്രിക് മോളുഈ നിർവഹിച്ചു.
വുമൺസ് ഫോറം ചെയർപേഴ്സൺ അനിത പണിക്കർ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഡോക്ടർബിനു ഷാജിമോൻ അമേരിക്കൻ റീജൺ ഭാരവാഹികളെ സദസിന് പരിചയപ്പെടുത്തി. അമേരിക്ക റീജൺ വിമൻസ് ഫോറം പ്രസിഡന്റ് മിലി ഫിലിപ്പ് അതിഥിയെ സദസിന് പരിചയപ്പെടുത്തി. തുടർന്ന് അമലിൻ റോസ്തോമസ് സുനിത അനീഷ് മാത്യു എന്നിവർ വ്യത്യസ്തമായ രീതിയിൽ അമ്മമാരുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന് അനുഭവങ്ങൾ സദസുമായി പങ്കിട്ടത് പുതിയ അനുഭവമായി.
അമ്മമാർ കടന്നുപോകുന്നവഴികളിലെ വ്യത്യസ്തതയെ പറ്റിയുള്ള ഒരു സ്കിറ്റോടു കൂടിയാണ് ഈ വർഷത്തെ മാതൃദിനാഘോഷംആരംഭിച്ചത് . അമ്മമാരുടെ യാത്ര എന്ന വിഷയത്തെ ക്രമീകരിച്ചു കൊണ്ടാണ് മാതൃദിനാഘോഷ പരിപാടികൾ നടന്നത്. പ്രസിഡന്റ് റെനി ജോസഫ് ചെയർപേഴ്സൺ സിനു നായർ എന്നിവർ പ്രസംഗിച്ചു. അമേരിക്കൻപ്രസിഡന്റ് ജിനേഷ് തമ്പി ആശംസകൾ നേർന്നു. ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മോട്ടയ്ക്കൽ, മുൻ അമേരിക്ക റീജൺ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് , ചെയർമാൻ ഗോപിനാഥൻ നായർ എന്നിവർ ചടങ്ങിൽസംബന്ധിച്ചു .
എബിനുവിന്റെ കവിത മോഹിനിയാട്ടം ഭരതനാട്യം, സാബു പാമ്പാടിയുടെ നേതൃത്വത്തിൽ ഗാനമേള എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. അഷിത ശ്രീജിത്ത് , സൂരജ് ദിനമണി എന്നിവർ എംസിമാരായി പ്രവർത്തിച്ചു. അനിതാ പണിക്കർ കൃതജ്ഞത രേഖപ്പെടുത്തി.