മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം മക്കയിലെത്തി. എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് ഇന്ത്യയിലുള്ള ഹാജിമാരുടെ ആദ്യസംഘം മക്കയിലെത്തിയത് . ചൊവ്വാഴ്ച്ച വൈകിട്ട് എത്തിയ ഹാജിമാർക്ക് അസീസിയയിലാണ് താമസം ഒരുക്കിയത്.
ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തെ മക്ക ആർ.എസ്.സി. ഐ.സി.എഫ് ഹജ്ജ് വോളണ്ടിയർമാർ സ്വീകരിച്ചു. 2,656 ഹാജിമാരാണ് ആദ്യ സംഘത്തിലുള്ളത്. കൊൽക്കത്ത, ജയ്പൂർ , ലക്നോ എന്നിവടങ്ങളിലുള്ള ഹാജിമാരാണ് മക്കയിലെത്തിയത് . ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം, ഹജ്ജ് കോൺസൽ അബ്ദുൽ ജലീൽ എന്നിവരോടോപ്പമാണ് ആർഎസ് സി ഹജ്ജ് വോളണ്ടിയർമാർ ഹാജിമാരെ സ്വീകരിച്ചത് .
ആർഎസ് സി ഹജ്ജ് വോളണ്ടിയർ പ്രവർത്തനത്തെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം പ്രത്യേകം പ്രശംസിച്ചു . കൂടുതൽ വോളണ്ടിയർമാരുടെ സേവനത്തെ അദ്ദേഹം ആവശ്യപ്പെട്ടു .
റഷീദ് വേങ്ങര , വി.പി.എം സിറാജ് ,ഷാഫി ബാഖവി , അൻസാർ തെന്നല ,കബീർ ചൊവ്വ ,അനസ് മുബാറക് , ജുനൈദ് ,ജമാൽ മുക്കം ,ഇസ്ഹാഖ് ഖാദിസിയ ,ഷബീർ ഖാലിദ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.