ന്യൂയോർക്ക് : കോവിഡാനന്തര ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുവാനും ജീവിതസമാധാനം ലഭ്യമാക്കുവാനും ശാന്തമായി ദൈവസന്നിധിയിൽ ധ്യാനിക്കുവാൻ നാം തയാറാവേണ്ടിയിരിക്കുന്നു. മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന നോർത്ത് ഈസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (നോർത്ത് ഈസ്റ്റ് ആർഎസി ) ആഭിമുഖ്യത്തിൽ സാമൂഹിക, കുടുംബ, വ്യക്തി ജീവിതങ്ങളിൽ നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് എങ്ങനെ സാന്ത്വനം ലഭ്യമാക്കാം എന്ന ലക്ഷ്യത്തോടെ ലോംഗ് ഐലൻഡ് മാർത്തോമ ദേവാലയത്തിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Family Enrichment Program കോർഡിനേറ്റർ ടോം ഫിലിപ്പ് കുടുംബ സമ്പുഷ്ടീകരണ പരിപാടിയേയും അതിനു കീഴിൽ നടത്തപ്പെടുന്ന വെൽനെസ് വർക്ക്ഷിപ്പിനെക്കുറിച്ചുള്ള പ്രസ്താവന നടത്തി. വിവിധ സെഷനുകൾക്ക് ഡോ. അനിൽ ചാക്കോ(അസോസിയേറ്റ് പ്രഫ. ഡിപ്പാർട്ട്മെന്റ് ഓഫ് അപ്ലയിഡ് ഫിസിയോളജി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി) , ബെറ്റ്സി ചാക്കോ (Director of Social Services, Palm Gardens Center for Nursing and Rehabilitation), റവ. ബിജു പി. സൈമൺ(ഫിലഡൽഫിയ മാർത്തോമ പള്ളി വികാരി) എന്നിവർ നേതൃത്വം നൽകി. തുടർന്നു നടന്ന പാനൽ ചർച്ച വളരെ സജീവമായിരുന്നു.
വൈസ് പ്രസിഡന്റ് റവ. വി.ടി. തോമസിന്റെ പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ സൂസി എബ്രഹാം ജോർജ് വേദവായനയും റവ. പി.എം. തോമസ് സമാപന പ്രാർഥനയും നിർവഹിച്ചു. നോർത്ത് ഈസ്റ്റ് ആർഎസി സെക്രട്ടറി തോമസ് ജേക്കബ് സ്വാഗതവും ട്രഷറർ കുര്യൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.