ഫുജൈറ: കേരള മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ.കെ.നായനാരുടെ 19-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ നായനാർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
അനുസ്മരണ പ്രഭാഷണം കേരള പ്രവാസി സംഘം പ്രസിഡന്റ് അഡ്വ. ഗഫൂർ പി.ലില്ലീസ് നിർവഹിച്ചു. പ്രവാസികാര്യ വകുപ്പ്, പ്രവാസി ക്ഷേമപദ്ധതികൾ എന്നിവയ്ക്ക് തുടക്കം കുറിച്ച് രാജ്യത്തിന് തന്നെ മാതൃകയായ നേതാവാണ് നായനാർ.
അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ലോക ശ്രദ്ധ പിടിച്ച് പറ്റിയ ടെക്നോപാർക്ക്, സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ, ജനകീയാസൂത്രണം തുടങ്ങിയ പദ്ധതികൾ ആരംഭിച്ചതെന്നും എന്ന് ഗഫൂർ പി.ലില്ലീസ് പറഞ്ഞു.
മതനിരപേക്ഷതയ്ക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിച്ച നായനാരെപ്പോലുള്ളവരുടെ ഓർമ്മകൾ ജനാധിപത്യ - മതേതരത്വ മൂല്യങ്ങൾക്ക് ശക്തി പകരുന്നതിന് സഹായകരമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ലെനിൻ ജി. കുഴിവേലിൽ അധ്യക്ഷനായിരുന്ന യോഗത്തിനു സെൻട്രൽ കമ്മിറ്റി കൾച്ചറൽ കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി സ്വാഗതവും സെൻട്രൽ കമ്മിറ്റി ട്രഷറർ സുധീർ തെക്കേക്കര കൃതജ്ഞതയും രേഖപ്പെടുത്തി.
സെൻട്രൽ ആക്ടിംഗ് സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ, സഹ രക്ഷാധികാരി സുജിത്ത് വി.പി എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ഗഫൂർ പി. ലില്ലിസിനെ യോഗത്തിൽ കൈരളി അനുമോദിച്ചു.