ലണ്ടൻ: അനാമിക കെന്റ് യുകെയുടെ സംഗീതആൽബം "സ്വരദലം' റിലീസിനൊരുങ്ങുന്നു. നനുത്ത കാറ്റിന്റെ തണുപ്പുപോലെ മനസിലേക്ക് കടന്നുവരുന്ന ഒരു സോഫ്റ്റ് മെലഡിയാണ് ഇപ്രാവശ്യം സംഗീതാസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്.
യുകെയുടെ ഭാവഗായകൻ റോയ് സെബാസ്റ്റ്യനാണ് ഗാനം പാടിയിരിക്കുന്നത്. ശബ്ദത്തിന്റെ മധുരിമകൊണ്ടും ഭാവതരളമായ ആലാപനത്താലും ശ്രദ്ധേയനായ ഗായകനാണ് റോയ് സെബാസ്റ്റ്യൻ. അനൂപ് വൈറ്റ്ലാന്റിന്റെ സംഗീതം ഗാനത്തിന്റെ മനോഹാരിത കൂട്ടുന്നു.
യുകെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയാണ് വരികൾ എഴുതിയിരിക്കുന്നത്. ഭാവസുന്ദരവും ആഴമാർന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. "ക്രോകസിന്റെ നിയോഗങ്ങൾ', "പെട്രോഗ്രാദ് പാടുന്നു' എന്ന രണ്ട് കവിതാസമാഹാരങ്ങളും "സമയദലങ്ങൾ', 'സാരമധു' എന്ന രണ്ട് നോവലുകളും വായനക്കാർക്കിടയിൽ മികച്ച അഭിപ്രായം നേടിയിരുന്നു.
അനാമിക കെന്റ് യുകെയുടെ മുൻ ആൽബങ്ങളായ 'സ്വരദക്ഷിണയും', 'ബൃന്ദാവനിയും', 'ഇന്ദീവരവും', 'നിലാത്തുള്ളിയും', 'സാവേരിയും' സംഗീതമേന്മക്കൊണ്ടും സുന്ദരമായ ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അനാമിക കെന്റ് ഒരുക്കുന്ന പതിന്നാലാമത്തെ ഗാനമായ "സ്വരദലം' ഗർഷോം ടീവിയിൽ ജൂൺ രണ്ടിന് വെെകുന്നേരം ഏഴിനാണ് റിലീസ് ചെയ്യുന്നത്.
അനാമിക കെന്റ് യുകെയുടെ സംഗീതആൽബം റിലീസിനൊരുങ്ങുന്നു
10:49 AM May 31, 2023 | Deepika.com