ആർലിംഗ്ടൺ: രാഷ്ട്രത്തിന്റെ നിലനിൽപ്പിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരെ ഒരിക്കലും നാം വിസ്മരിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. മെമ്മോറിയൽ ദിനാചരണത്തോടനുബന്ധിച്ചു വിമുക്തഭടന്മാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ അവരുടെ ത്യാഗങ്ങൾ വളരെ വലുതായിരുന്നു. അതൊന്നും വെറുതെയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരണമടഞ്ഞ സേവന അംഗങ്ങളെ ആദരിച്ചുകൊണ്ട് ബൈഡൻ ചടങ്ങിൽ പുഷ്പചക്രം അർപ്പിച്ചു. ഭാര്യ ജിൽ ബൈഡനും ഒപ്പമുണ്ടായിരുന്നു. വൈറ്റ് ഹൗസിന്റെ കണക്കനുസരിച്ച് ഏകദേശം 3,000 പേർ ചടങ്ങിൽ പങ്കെടുത്തു.
ബൈഡനെ കൂടാതെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരും സംസാരിച്ചു. വിമുക്തഭടന്മാരെയും അവരുടെ കുടുംബങ്ങളെയും പരിപാലിക്കാൻ ഭരണകൂടം സ്വീകരിച്ച നടപടികളെക്കുറിച്ചും ബൈഡൻ പ്രസംഗത്തിൽ പറഞ്ഞു.