പൊതുസമ്മേളനത്തിന് എം.വി.ഗോവിന്ദനും ആഷിഖ് അബുവും ചേർന്ന് തിരിതെളിച്ചു. കേന്ദ്ര സർക്കാരിന്റെ വർഗീയ നിലപ്പാടുകളെ കുറിച്ചും കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ എം.വി.ഗോവിന്ദൻ സംസാരിച്ചു.
സമീക്ഷ യുകെയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാവിധ പിന്തുണയും അറിയിച്ചു. ലണ്ടൻഡറിയിലെ തടാകത്തിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ റൂബൻ സൈമണിന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും ഓർമയ്ക്കായി സമീക്ഷ യുകെ ലണ്ടൻഡറി ബ്രാഞ്ച് കണ്ണൂർ ജില്ലയിൽ വീടില്ലാത്ത ഒരു നിർധന കുടുബത്തിന് വീട് നിർമ്മിച്ച് നൽകുമെന്നും എം.വി ഗോവിന്ദൻ അറിയിച്ചു.
മുഖ്യാഥിതിയായി എത്തിയ ആഷിഖ് അബു, ലോകകേരള സഭാംഗം ശ്രീകുമാർ സദാനന്ദൻ, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭാംഗവുമായ സി.എ.ജോസഫ്, പീറ്റർബോറോ മലയാളികളുടെ പ്രതിനിധി ജോജി മാത്യു എന്നിവർ സമീക്ഷ യുകെയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.
ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഈസ്റ്റ് ഹാമിൽ നിന്നുള്ള സലീന ഹാരിസ്, സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്റൺ കോർഡിനേറ്റേഴ്സായ ജിജു സൈമൺ, ജോമിൻ ജോസ്, വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ഷെയർ & കെയർ കമ്യൂണിറ്റി പ്രോജക്ട് കോർഡിനേറ്റേഴ്സ് തുടങ്ങിയവരെ എം.വി. ഗോവിന്ദൻ സമ്മേളനത്തിൽ ആദരിച്ചു.
സമീക്ഷ യുകെ നാഷ്ണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എം.വി.ഗോവിന്ദനും നാഷ്ണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, ജോയിന്റ് സെക്രട്ടറി ചിഞ്ചു സണ്ണി എന്നിവർ ചേർന്ന് ആഷിഖ് അബുവിനും മൊമെന്റോ നൽകി.
പൊതുസമ്മേളനത്തിനു ശേഷം വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ കേരള കലാരൂപങ്ങൾക്ക് പുറമേ കഥക് ഭാൻഗ്ര തുടങ്ങിയ നൃത്ത കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു.
കെറ്ററിംഗിൽ നിന്നുള്ള കുട്ടികളുടെ മനോഹരമായ സംഘനൃത്തവും യുകെയിലെ പ്രമുഖ ഗായകരുടെ സംഗീത പരിപാടിയും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്ത കാലാ പ്രതിഭകളെ ആഷിഖ് അബു മൊമെന്റോ നൽകി ആദരിച്ചു.
മുന്നൂറിൽ അധികം പേർ പങ്കെടുത്ത പൊതു സമ്മേളനം നാഷ്ണൽ വൈസ്പ്രസിഡന്റ് ഭാസ്കർ പുരയിലിന്റെ നന്ദി പ്രകാശനത്തോടെ വൈകുന്നേരം ഏഴരയോടെ സമാപിച്ചു.