തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. സ്വർഗീയ സഭയുടെ സാദൃശ്യത്തിലാണ് ഭൗമിക സഭയെ സ്ഥാപിചിരിക്കുന്നത്.
നമ്മൾ ഭൂമിയിലായിരിക്കുമ്പോൾ സ്വർഗീയ സഭയുടെ അനുഭവം, സ്വർഗം ഉണ്ടെന്നുള്ള ബോധ്യം, സ്വർഗത്തിൽ വസിക്കുന്ന ദൈവത്തെ ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ കാണാനും കേൾക്കാനും അനുഭവിക്കാനും നമുക്ക് സാധിക്കണമെന്ന് വിശുദ്ധ കുർബാന മധ്യേയുള്ള സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ ഉത്ബോധിപ്പിച്ചു.
തിരുക്കർമ്മങ്ങളിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് മാരായ വെരി റവ.ഫാ.സജിമോൻ മലയിൽ പുത്തൻപുരയിൽ, വെരി റവ.ഫാ.ജോർജ് ചേലക്കൽ, വെരി റവ.ഡോ. ബാബു പുത്തൻപുരക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.
രൂപതയുടെ വിവിധ മിഷനുകളിൽ നിന്നുള്ള വൈദികരും സന്യസ്ഥരും അല്മായ പ്രതിനിധികളും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.