ലണ്ടൻ: വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ടൂറിസം ഫോറത്തിന്റെ ഉദ്ഘാടനം ടൂറിസംമന്ത്രി മുഹമ്മദ് റിയാസിന്റെ അസാന്നിധ്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് ഐഎഎസ് നിർവഹിച്ചു. മേയ് 26ന് ഉച്ചക്കഴിഞ്ഞു മൂന്നിന് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ ഒരുക്കിയ കലാസാംസ്കാരികവേദിയിലാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. കേരളത്തിന്റെ ടൂറിസം വികസനത്തിന്റെ അനന്തസാധ്യതകളെക്കുറിച്ചു കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ജില്ലാ കലക്ടർ ആയിരിന്നിട്ടുള്ള കെ.എസ്. ശ്രീനിവാസ് വിശദമായി പ്രതിപാദിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ ചെയർമാൻ ജോളി തടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം യൂറോപ്പിലെ അനുഗ്രഹീത ഗായകനായ സോബിച്ചൻ ചേന്നങ്കരയുടെ ഈശ്വരപ്രാർഥനയോടെയാണ് തുടങ്ങിയത്. വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ പ്രസിഡന്റ് ജോളി എം. പടയാട്ടിലിന്റെ ആമുഖപ്രസംഗത്തിനുശേഷം വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണങ്കേരിൽ എല്ലാവരേയും സ്വാഗതം ചെയ്തു.
ജോളി തടത്തിലിന്റെ അധ്യക്ഷപ്രസംഗത്തിനുശേഷം ഗ്രേറ്റ് ഇന്ത്യ ടൂർ കന്പനി ഡയറക്ടറും തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഇ.എം. നജീബ്, സിറ്റ്റിൻ ടൂറിസം മാനേജിംഗ് ഡയറക്ടറുമായ പ്രസാദ് മഞ്ഞളി എന്നിവർ കേരള ടൂറിസത്തിന്റെ വികസന സാധ്യതകളെക്കുറിച്ചും വിദേശികളെ ആകർഷിക്കാവുന്ന ചില മേഖലകളെക്കുറിച്ചും വിശദമായി സംസാരിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ വൈസ് ചെയർപേഴ്നും പരിണിതപ്രജഞ്യുമായ മേഴ്സി തടത്തിലാണ് ഈ സാംസ്കാരിവേദി മോഡറേറ്റ് ചെയ്തത്. ഏഷ്യനെറ്റ് യൂറോപ്പ് ഡയറക്ടറും ആനന്ദ് മീഡിയ, ആനന്ദ് ടൂർസിന്റെ ഡയറക്ടറുമായ എസ്. ശ്രീകുമാർ, വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള. ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് അറംന്പൻകുടി, അമേരിക്ക റീജണ്‍ ചെയർമാൻ ജോണ്സൻ തലശല്ലൂർ, ഗ്ലോബൽ ബിസിനസ് ഫോറം പ്രസിഡന്റ് ഡോ. ചെറിയാൻ കീക്കാട്, ഗ്ലോബൽ എൻആർകെ ഫോറം പ്രസിഡന്റ് അബ്ദുൾ ഹാക്കിം, ഗ്ലോബൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ ഡോ. ജിമ്മി ലാനപ്പൻ മൊയ്ലൻ, ഇന്ത്യാ റീജണ്‍ ചെയർപേഴ്സണ്‍ ഡോ. വിജയലക്ഷമി, ഇന്ത്യാ റീജണ്‍ സെക്രട്ടറി ഡോ. അജി അബ്ദുള്ള, മാധ്യമ പ്രവർത്തകനും വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ് പ്രസിഡന്റുമായ ജോസ് കുന്പിളുവേലിൽ, യൂറോപ്പ് റീജണ്‍ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ടൂറിസം ഫോറം ഉദ്ഘാടനവും കലാസാംസ്കാരികവേദിയും ഗംഭീരമായി
02:38 AM May 30, 2023 | Deepika.com