ബർമിംഗ്ഹാം: റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയിലെ യുവ നഴ്സ്മാർക്കായി ഏകദിന കൺവെൻഷൻ ജൂൺ മൂന്നിന് ബർമിംഗ്ഹാമിൽ നടത്തുന്നു.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിരവധിയായ ശുശ്രൂഷകൾ നയിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രി യുകെയിൽ ഇന്ത്യയിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്ന യുവ നഴ്സ്മാർക്കായി മലയാളത്തിൽ നടത്തുന്ന ഈ ശുശ്രൂഷ എല്ലാ ജീവിത സാഹചര്യത്തിലും ക്രിസ്തുവിശ്വാസത്തിന്റെ പാതയിൽ വഴിനടക്കാൻ എല്ലാവരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
ബർമിംഗ്ഹാം സെന്റ് ജെറാഡ് കാത്തലിക് പള്ളിയിൽ നടക്കുന്ന കൺവെൻഷനിൽ ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി ടീം ശുശ്രൂഷ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: നിമ്മി +44 7880 677783, അലീഷ +44 7442 002045
യുവ നഴ്സസ് കൂട്ടായ്മ ജൂൺ മൂന്നിന് ബർമിംഗ്ഹാമിൽ
02:19 PM May 28, 2023 | Deepika.com