എല്ലാമേഖലയിലും വ്യക്തമായ ആധിപത്യം നേടി മത്സരത്തിലുടനീളം ലീഡുയർത്തിയാണ് എഡിൻബർഗ് ഈഗിൾസിനെ നോട്ടിംഗ്ഹാം റോയൽസ് മലർത്തിയടിച്ചത്. സ്കോർ 29-43.
ഞായറാഴ്ച രാവിലെ 11.30ന് ഗ്ലാസ്ഗോ ബെല്ലാ ഗൂസ്റ്റണിൽ നടക്കുന്ന സെമി ഫൈനൽ-ഫൈനൽ മത്സരങ്ങൾ നടക്കുക. ബിബിസി സ്പോർട്സ് ചാനലിൽ മത്സരങ്ങൾ തത്സമയം കാണാം.
എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും സ്കോട്ലെൻഡ് മലയാളി അസോസിയേഷൻ കൾചറൽ കമ്യൂണിറ്റി, കലാകേരളം ഗ്ലാസ്ഗോ, ഫ്രണ്ട്സ് ഓഫ് ഗ്ലാസ്ഗോ, യുണൈറ്റഡ് സ്കോട്ലെൻഡ് മലയാളി അസോസിയേഷൻ, ടീം സ്പോൺസറായ 24/7 ഫസ്റ്റ് കോൾ ക്വാളിറ്റി ഹെൽത്ത് കെയറിനോടുമുളള നന്ദി അറിയിക്കുന്നതായി ടീം മാനേജർ രാജു ജോർജും ക്യാപ്റ്റൻ സജു മാത്യുവും അറിയിച്ചു.