ചിക്കാഗോ: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജഴ്സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനു തുടക്കമായി. മലയാളി സാഹിത്യകാരൻ പോൾ സഖറിയ ഒന്നാം പാദം ന്യൂജഴ്സിൽ ഉദ്ഘാടനം ചെയ്തു.
27ന് ചിക്കാഗോയിലാണ് അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാംഘട്ടം അരങ്ങേറുന്നത്. ചിക്കാഗോയിലെ സാഹിത്യോത്സവത്തിന് അലയുടെ ചിക്കാഗോ, വിസ്കോൺസിൻ ചാപ്റ്ററുകളാണ് സംഘാടകർ.
എഴുത്തുകാരായ പോൾ സഖറിയ, ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര, ശാസ്ത്രസാഹിത്യകാരനും അധ്യാപകനും കേരള സാഹിത്യ അക്കാദമി ജേതാവുമായ എതിരൻ കതിരവൻ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ശ്രീധരൻ കർത്ത എന്നിവർ അതിഥികളായി എത്തും.
സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും. രാവിലെ പത്തിന് ചിക്കാഗോയിലെ ബഫല്ലോ ഗ്രോവ് കമ്യൂണിറ്റി ആർട്സ് സെന്ററിലെ പ്രത്യേക വേദിയിലാണ് ലിറ്റററി ഫെസ്റ്റിവലിന്റെ രണ്ടാം പാദം.
സാഹിത്യോത്സവത്തിന്റെ അക്ഷരവേദിയിൽ സഖറിയ "സ്വാതന്ത്ര്യം തന്നെ ജീവിതം" എന്ന വിഷയത്തിൽ സംവദിക്കും. തുടർന്ന് ബെന്യാമിൻ "മാറുന്ന ലോകത്തെയും മാറുന്ന പ്രവാസികളെയും' കുറിച്ച് സംസാരിക്കും.
സമകാലീന മലയാള സാഹിത്യത്തിന്റെ സമ്മിശ്ര ഭാവങ്ങളെ സംബന്ധിച്ച് ഡോണ മയൂര അനുഭവങ്ങളും അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കും. ശാസ്ത്രവും സ്വാതന്ത്ര്യവും എന്ന ശീർഷകത്തിൽ എതിരൻ കതിരവൻ വിഷയാവതരണം നടത്തും.
സംഭാഷണ പരമ്പരയിൽ പ്രിയ ജോസഫ്, ഷിജി അലക്സ്, അനിലാൽ ശ്രീനിവാസൻ, മധു ബാലചന്ദ്രൻ എന്നിവർ ചർച്ചകൾ മോഡറേറ്റ് ചെയ്യും.
സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാവിരുന്നിൽ രജനി മേനോന്റെ കഥകളി (പൂതനാമോക്ഷം), മൽഹാർ ഡാൻസ് സ്കൂളിലെ കലാകാർ അവതരിപ്പിക്കുന്ന നൃത്തരൂപം (അലർശര പരിതാപം) എന്നിവക്ക് പുറമെ ടീം ഗുങ്കുരുവിന്റെ നൃത്തനാടകാവിഷ്കാരം "സത്യഭാമ' അരങ്ങിലെത്തും.
സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾ ഉണർത്തുന്ന രീതിയിൽ തയാറാക്കുന്ന ബഷീർ കോർണർ, 400-ൽ അധികം പുസ്തകങ്ങളുമായി ഒരുങ്ങുന്ന ബുക്ക്സ്റ്റാൾ, കേരളത്തിലെ വിവിധയിനം പലഹാരങ്ങളും വിഭവങ്ങളും അടങ്ങുന്ന ഫുഡ് കോർണർ എന്നിവയും ഉണ്ടാവും.
ആവശ്യക്കാർക്ക് പുസ്തകങ്ങൾ മുൻപേ തന്നെ ഓർഡർ ചെയ്ത് എഴുത്തുകാരുടെ കയ്യൊപ്പോടെ കൂടിയുള്ള പുസ്തകങ്ങൾ മേടിക്കാനും അവസരമുണ്ട്. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾക്കായി ചിത്രരചന ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്