+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ട്ട​റി വ​ഴി കി​ട്ടി​യ 58.94 ല​ക്ഷം അ​വ​ർ​ക്കി​രി​ക്ക​ട്ടെ! സൗ​ലെ​മാ​ൻ സ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം

ന്യൂ​യോ​ർ​ക്ക്: ലോ​ട്ട​റി​യ​ടി​ച്ച് ല​ഭി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഉ​പ​യോ​ഗി​ച്ചു ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സ്‌​കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ‌തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് സൗ​ലെ​മാ​ൻ
ലോ​ട്ട​റി വ​ഴി കി​ട്ടി​യ 58.94 ല​ക്ഷം അ​വ​ർ​ക്കി​രി​ക്ക​ട്ടെ! സൗ​ലെ​മാ​ൻ സ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം
ന്യൂ​യോ​ർ​ക്ക്: ലോ​ട്ട​റി​യ​ടി​ച്ച് ല​ഭി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഉ​പ​യോ​ഗി​ച്ചു ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സ്‌​കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ‌തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് സൗ​ലെ​മാ​ൻ സ​ന എ​ന്ന ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​ൻ. നോ​ർ​ത്ത് ക​രോ​ലി​ന ലോ​ട്ട​റി വ​ഴി​യാ​ണ് സ​ന​യെ ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​ത്.

82.7 ല​ക്ഷം രൂ​പ ലോ​ട്ട​റി അ​ടി​ച്ച​തി​ൽ നി​കു​തി ക​ഴി​ച്ച് 58.94 ല​ക്ഷം സ​ന​യ്ക്കു ല​ഭി​ക്കും. ഈ ​തു​ക മു​ഴു​വ​ൻ സ്കൂ​ൾ നി​ർ​മി​ക്കാ​ൻ മാ​റ്റി​വ​യ്ക്കു​മെ​ന്ന് സ​ന അ​റി​യി​ച്ചു. ന്യൂ​ബേ​ൺ നി​വാ​സി​യും മാ​ലി സ്വ​ദേ​ശി​യു​മാ​യ സൗ​ലെ​മാ​ൻ സ​ന, മാ​ലി​യി​ലെ ത​ന്‍റെ ഗ്രാ​മ​ത്തി​ലാ​ണ് സ്കൂ​ൾ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ത​ന്‍റെ ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കാ​ൻ ന​ല്ലൊ​രു കെ​ട്ടി​ട​മോ മേ​ശ​യോ പോ​ലു​മി​ല്ല. അ​തി​നാ​ൽ ത​നി​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ച ഈ ​മ​ഹാ​ഭാ​ഗ്യം അ​വ​രു​ടെ കൂ​ടി സ​ന്തോ​ഷ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ക​യാ​ണെ​ന്നു സ​ന പ​റ​ഞ്ഞു.

സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ൻ​സി എ​ഡ്യൂ​ക്കേ​ഷ​ൻ ലോ​ട്ട​റി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ലാ​ണ് സ​ന ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ​ന​യു​ടെ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​ത്.