ഡബ്ലിൻ: ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി (ജിഐസിസി) നടത്തുന്ന അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള 15 ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച ഗാൽവേ ഈസ്റ്റ് കാസിൽഗർ ജിഎഎ അരീന, റോസ്കാമിൽ നടക്കും.
വിജയികൾക്ക് 777 യൂറോയും എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 555 യൂറോയും എവറോളിംഗ് ട്രോഫിയും സമ്മാനമായി നൽകും. മികച്ച പ്രകടനം നടത്തുന്നവർക്ക് ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലവ് എന്നീ പ്രത്യേക പുരസ്കാരണങ്ങളും ലഭിക്കും.
മത്സരം ആസ്വദിക്കാൻ എത്തുന്നവർക്കായി സ്വാദിഷ്ടമായ ഇന്ത്യൻ ഭക്ഷണം മിതമായ നിരക്കിൽ ലഭിക്കും. കായിക, സാംസ്കാരിക, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ടൂർണമെന്റ് മാറ്റാൻ എല്ലാവരയും സ്നേഹത്തോടെ മത്സരവേദിയിലേക്കു സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു
ജിഐസിസി ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച
12:15 PM May 27, 2023 | Deepika.com