ബെർലിൻ: ജര്‍മൻ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടന്നു. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ലെ ആദ്യ പാദത്തില്‍ രാജ്യത്തെ ജിഡിപി 0.3 ശതമാനമായി ചുരുങ്ങി. 2022-ന്റെ അവസാന പാദത്തിൽ 0.5 ശതമാനമായിരുന്നു ഇടിവ്.
പണപ്പെരുപ്പം ജർമൻ സാമ്പത്തിക മേഖലയെ മോശമായി ബാധിച്ചിരിക്കുകയാണ്. ഗാർഹിക ഉപഭോഗത്തിൽ ഇത് പ്രതിഫലിച്ചിട്ടുണ്ട്. ഭക്ഷണം, പാനീയം, വസ്ത്രങ്ങള്‍, ഷൂസ്, ഫര്‍ണിച്ചറുകള്‍ എന്നിവയ്ക്കുമേൽ പണം ചെലവഴിക്കുന്നത് കുടുംബങ്ങള്‍ കുറച്ചതായി പഠനം പറയുന്നു. 2022 അവസാനത്തോടെ സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ പുതിയ കാറുകളുടെ വില്‍പ്പനയും കുറഞ്ഞു.
കോവിഡും സമ്പദ്വ്യവസ്ഥയെ മോശമായി ബാധിച്ചിട്ടുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പം ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി ഇല്ലാതാക്കുകയും സമ്പദ്വ്യവസ്ഥയിലെ ഡിമാന്‍ഡ് കുറയുകയും ചെയ്തു.
വിലക്കയറ്റ പ്രവണത അടുത്തിടെ കുറഞ്ഞെങ്കിലും ഏപ്രിലില്‍ രേഖപ്പെടുത്തിയ 7.2 ശതമാനം വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഇപ്പോഴും താരതമ്യേന ഉയര്‍ന്നതാണ്.
ജര്‍മനി സാമ്പത്തിക മാന്ദ്യത്തിലേക്ക്
11:10 AM May 27, 2023 | Deepika.com