ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നാല് വയസുകാരൻ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് രണ്ട് കുട്ടികളെ കാറിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.
പോലീസ് എത്തിയപ്പോൾ ഓറിയോളിലെ 200 ബ്ലോക്കിലെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നാല് വയസുകാരനും രണ്ട് വയസുകാരനും അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. രണ്ടു വയസുകാരന്റെ നില ഗുരുതരമാണ്.
കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവുമായി ബന്ധപെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.