കുവൈറ്റ് സിറ്റി: ലോകാടിസ്ഥാനത്തിൽ അറിയപ്പെട്ട കുസിനുകളുടെ രുചിക്കൂട്ടുകൾ ഒരുക്കി ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റ് ഭക്ഷണ പ്രേമികൾക് വിരുന്നൊരുക്കുന്നു. മേയ് 24 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന വേൾഡ് ഫുഡ് ഫെസ്റ്റിന്റെ ഭാഗമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പലയിനം ഭക്ഷണ വിഭവങ്ങൾ രുചിക്കാനും വാങ്ങാനും അവസരം ഒരുക്കിയത്.
വർണാഭമായ ചടങ്ങിലാണ് ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇന്ത്യൻ മാസ്റ്റർ ഷെഫ് മത്സര വിജയി നയൻജ്യോതി സൈക, പ്രശസ്ത തെന്നിന്ത്യന്‍ നടി സാനിയ ഈയ്യപ്പന്, അറബിക് ഷെഫ് ജോമാന ജാഫർ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം ലുലു അൽ റായ് ഔട്ട്ലെറ്റിൽ നടന്ന പരിപാടിക്ക് മാറ്റു കൂട്ടി . മാസ്റ്റർ ഷെഫ് സൈകിയയുടെ തത്സമയ പാചക ശിൽപശാല ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു.
ഭക്ഷ്യ മേളയോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഔട്ട് ലെറ്റുകളിലും അറബിക്, ഇൻഡ്യൻ, ഇറ്റാലിയൻ, കോണ്ടിനെന്റൽ, ഫിലിപ്പിനോ തുടങ്ങി വിവിധ വിഭാഗങ്ങളിലയി പാചക മത്സരങ്ങളും മറ്റു പരിപാടികളും നടക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന വിഭവങ്ങൾ തയ്യാറാക്കുന്നവർക്ക് 'ഹെൽത്തി ഫുഡ്' മത്സരത്തിൽ കഴിവുകൾ തെളിയിക്കാനും അവസരമുണ്ട്. ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ഷോപ്പർമാര്‍ക്ക് പാചക വിദഗ്ദ്ധന്മാരുമായി ചിറ്റ്-ചാറ്റ് ചെയ്യുവാനുള്ള സൗകര്യം ചെയ്തതായും മാനേജ്മെന്റ് അറിയിച്ചു. തെരുവു ഭക്ഷണ ശാല, മലബാർ ചായക്കട, തട്ടുകട, ബേക്കറി ബ്രെഡ് ഹൗസ് തുടങ്ങി ഭക്ഷണപ്രേമികളെ സന്തോഷിപ്പിക്കുന്ന ധാരാളം പാവലിയനുകൾ ഒരുക്കിയിട്ടുണ്ട്. വേൾഡ് ഫുഡ് ഫെസ്റ്റിന്റെ ഭാഗമായിഭക്ഷ്യോൽപന്നങ്ങൾ, പഴം, പച്ചക്കറി, ബേക്കറി, സ്നാക്സ്, മത്സ്യം, മാംസം, വീട്ടുപകരണങ്ങൾ എന്നിവയ്ക്കെല്ലാം നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്.