ദുബായ് : കൊല്ലം, പെരുമൺ എഞ്ചിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർഥികൾ ചേർന്ന് യുഎ ഇ അലൂംമ്നി ആരംഭിച്ചു. സംഘടനയുടെ ഉദ്ഘാടനം ഷാർജ സഫാരി മാളിലെ കൺവൻഷൻ ഹാളിൽ വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു.
ഇബിസിഎഎ പ്രസിഡന്റ് അജ്മൽ അബ്ദുള്ള കലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആർ ജെ സ്നേഹ മുഖ്യാതിഥിയായി പങ്കെടുത്തു.അക്കാഫ് ഇവന്റസ് ചീഫ് കോർഡിനേറ്റർ അനുപ് അനിൽ ദേവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അക്കാഫ് സെക്രട്ടറി മനോജ് കെ .വി സംഘടനയുടെ ലോഗോയും സ്ലോഗനും പ്രകാശനം ചെയ്തു.
ജനറൽ സെക്രട്ടറി അജയ് അശോകൻ, അക്കാഫ് വനിതാ വിഭാഗം സെക്രട്ടറി വിദ്യ പുതുശേരി , ലോഗോ ജഡ്ജിംഗ് കമ്മറ്റി അംഗങ്ങളായ രശ്മി ഐസക് , പാർവതി ശശികുമാർ, അഡ്വ. പാർവതി അനിൽ, സുരമി താഹിർ എന്നിവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ബിന്ദു ജെ എസ് , പൂർവ പ്രിൻസിപ്പൽ സോയ, അധ്യാപകർ, പൂർവ അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു. പൂർവവിദ്യാർഥികളും അവരുടെ കുടുംബങ്ങളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.