കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) ഏഴാം വാർഷികാഘോഷം 'കോട്ടയം ഫെസ്റ്റ് 2023' മെയ് 26 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യ അഥിതിയായി മന്ത്രി വി.എൻ വാസവൻ , മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷണൻ എന്നിവർ പങ്കെടുക്കും. കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയം വച്ചു നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങാണ് പ്രധാനമായി നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒന്നാം വാർഷികത്തിൽ ഉദ്ഘാടനം ചെയ്ത കനിവ് എന്ന് പേരിട്ട വിദ്യാഭ്യാസ സഹായ പദ്ധതി ഏഴാം വാർഷികത്തിൽ കൂടുതൽ കുട്ടികൾക്ക് എത്തിച്ചു കൊടുക്കും. കോവിഡ് കാലത്ത് സംഘടനയുടെ നേതൃത്വത്തിൽ ആഹാര സാധനങ്ങൾ , മരുന്ന് എന്നിവ കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു. കുവൈറ്റിലും നാട്ടിലും നിരവധി ചികിത്സാസഹായങ്ങൾ , കുവൈറ്റിൽ വന്ന് ജോലിയും, വിസയും ഇല്ലാതെ നാട്ടിൽ പോകാൻ സാധിക്കാത്തവർക്ക് ടിക്കറ്റ് സഹായം തുടങ്ങിയവ ചെയ്യാൻ സാധിച്ചു.
കോട്ടയം ഫെസ്റ്റ് 2023 പോഗ്രാമിന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ദിവ്യ എസ് മേനോൻ, അരുൺ ഗോപൻ എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക് ലൈവ് ഷോയും, സിനിമ കോമഡി താരം സംക്രാന്തി നസീർ അവതരിപ്പിക്കുന്ന കോമഡിഷോയും കുവൈറ്റിലെ കലാകാരന്മാരുടെ നൃത്താവിഷ്കാരവും അരങ്ങിലെത്തുന്നുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. അനൂപ് സോമൻ (പ്രസിഡണ്ട്), ജസ്റ്റിൻ ജെയിംസ് (ജനറൽ സെക്രട്ടറി), സുമേഷ് ടി സുരേഷ് (ട്രഷറർ),ഡോജി മാത്യു (പ്രോഗ്രാം കൺവീനർ),സെനി നിജിൻ (വനിത ചെയർ പേഴ്സൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.