വാൽസിംഗ്ഹാം : ആഗോള കത്തോലിക്കാ സഭയിലെ പ്രശസ്തവും ഇംഗ്ലണ്ടിലെ നസ്രേത് എന്നറിയപ്പെടുന്ന പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ വാൽസിംഗ്ഹാം കാത്തലിക് ബസിലിക്കയിൽ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് തീര്‍ഥാടന തിരുന്നാള്‍ ജൂലൈ 15ന് ശനിയാഴ്ച നടത്തപ്പെടും.
വാൽസിംഗ്ഹാം തീർഥാടന തിരുന്നാളിന്റെ ഏഴാം വാർഷീകത്തിന്റെ ഭാഗമായിട്ടുള്ള വിവിധ ശുശ്രുഷകളുടെ വിവരങ്ങളും സമയക്രമവും ഉൾപ്പെടുത്തി രൂപത സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു.
ബ്രിട്ടനിലെ എല്ലാ സീറോ മലബാര്‍ ഇടവകകളിലും അടുത്ത് അർപ്പിക്കുന്ന ദിവ്യബലിക്കൾക്ക് ശേഷം സർക്കുലർ വായിക്കുന്നതായിരിക്കും.
മരിയഭക്തരായ ആയിരങ്ങൾ പതിവായി പങ്കെടുക്കുന്ന തീർത്ഥാടനം കോവിഡ് മഹാമാരിയിൽ തടസ്സപ്പെട്ടെങ്കിലും പുനരാരംഭിക്കപ്പെട്ട തീർത്ഥാടനത്തിൽ വലിയ ആവേശത്തോടെയാണ് സീറോ മലബാര്‍ സഭ വിശ്വാസികള്‍ കാത്തിരിക്കുന്നത്.
തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള സര്‍ക്കുലറിന്റെ പൂര്‍ണ്ണ രൂപം താഴെക്കൊടുക്കുന്നു.
ഏഴാമത് വാൽസിംഗ്ഹാം തീര്‍ഥാടനം ജൂലൈ 15ന്; ഗ്രേറ്റ് ബ്രിട്ടന് രൂപത തീർത്ഥാടന സർക്കുലർ പുറത്തിറക്കി
07:36 AM May 25, 2023 | Deepika.com