ന്യൂയോർക്ക്: മേയ് അവസാനം അമേരിക്കയിലെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ. സാൻഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക് എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി അമേരിക്കയിലെത്തുന്നത്.
സർവകലാശാലകൾ, ടെക് സംരംഭകർ, സിവിൽ സൊസൈറ്റി, ബിസിനസ്, മാധ്യമങ്ങൾ, രാഷ്ട്രീയക്കാർ, നേതാക്കൾ എന്നിവരുമായി രാഹുൽ സംസാരിക്കും. സാൻഫ്രാൻസിസ്കോയിലും ന്യൂയോർക്കിലും അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യും.
രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രവാസികളെ ഊർജസ്വലരാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം പറഞ്ഞു. യുഎസിലെ എൻആർഐകൾക്ക് രാഹുലുമായി ആശയവിനിമയം നടത്താൻ അവസരം ലഭിക്കുമെന്ന് മൊഹീന്ദർ സിംഗ് ഗിൽസിയാൻ അറിയിച്ചു.
ജൂൺ നാലിന് ഉച്ചയ്ക്ക് രണ്ടിന് ന്യൂയോർക്ക് സിറ്റിയിലെ ജാവിറ്റ്സ് സെന്ററിൽ നടക്കുന്ന പൊതുയോഗത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് www.rgvisitusa.com-ൽ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: 646 732 5119, 917 749 8769, 848 256 3381, 201 421 5303, 917 544 4137 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ iocusaorg@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.