+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​മാ സാ​ഹി​ത്യ-​ഭാ​ഷാ പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച

ന്യൂ​യോ​ർ​ക്ക്‌: ഫോ​മാ സാ​ഹി​ത്യ​ഭാ​ഷാ പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് (EST) ന​ട​ക്കും. മ​ല​യാ​ള മ​ണ്ണി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ വേ​രു​റ​പ
ഫോ​മാ സാ​ഹി​ത്യ-​ഭാ​ഷാ പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച
ന്യൂ​യോ​ർ​ക്ക്‌: ഫോ​മാ സാ​ഹി​ത്യ-​ഭാ​ഷാ പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് (EST) ന​ട​ക്കും.

മ​ല​യാ​ള മ​ണ്ണി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ വേ​രു​റ​പ്പി​ച്ച ഓ​രോ മ​ല​യാ​ളി​ക്കും ന​മ്മു​ടെ ഭാ​ഷ, സം​സ്കാ​രം, സാ​ഹി​ത്യം എ​ന്നി​വ നി​ല​നി​ർ​ത്തി കൊ​ണ്ടു പോ​കു​വാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ മ​ല​യാ​ളം ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, സാ​ഹി​ത്യ ര​ച​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി‌​യു‌​ടെ ല​ക്ഷ്യം.

ആ​സ്റ്റ​ൺ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​ലി പ്ര​ഫ.​ഡൊ​ണാ​ൾ​ഡ് ആ​ർ. ഡേ​വി​സാ​ണ് പ്ര​ധാ​ന അ​തി​ഥി. കേ​ര​ള മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും ഗാ​ന​ര​ച​യി​താ​വും വി​വ​ർ​ത്ത​ക​നു​മാ‌​യ കെ. ​ജ​യ​കു​മാ​ർ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് പ്ര​ഫ.​ഡോ. ദ​ർ​ശ​ന മ​ന​യ​ത്ത് എ​ന്നി​വ​രും അ​തി​ഥി​ക​ളാ​യി എ​ത്തും.



ക​മ്മി​റ്റി​യു​ടെ നേ​തൃ​സ്ഥാ​ന​ത്ത് ജെ.​മാ​ത്യൂ​സ്, സെ​ക്ര​ട്ട​റി അ​മ്മു സ​ക്ക​റി​യ, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​ജ​യിം​സ് കു​റി​ച്ചി, നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ കോ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി തൊ​യ​ക്കാ​ട്, ക​മ്മി​റ്റി‌​യം​ഗ​ങ്ങ​ളാ​യ ഏ​ബ്ര​ഹാം പു​തു​ശേ​രി, ഷീ​ജ അ​ജി​ത്, സെ​ബാ​സ്റ്റ്യ​ൻ വ​യ​ലി​ങ്ക​ൽ എ​ന്നി​വ​രാ​ണ്.

സാ​ഹി​ത്യ-​ഭാ​ഷാ പ​ഠ​ന വി​ഭാ​ഗ​ത്തി​ന് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജ​യ്മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.