ടെക്സസ്: സണ്ണിവെയ്ല്‍ സിറ്റി മേയര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സജി ജോർജ് മേയറായും സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 3ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി കൗണ്‍സില്‍ അംഗമായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടൗൺ സെക്രട്ടറി റേച്ചൽ റാംസെയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
15 വര്‍ഷം സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലര്‍, പ്രൊ ടെം മേയര്‍ എന്നീ നിലകളില്‍ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച സജി തുടർച്ചയായി ഏഴാം വർഷമാണ് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഭാര്യ: ഡോ.ജയാ ജോർജ്. മക്കൾ: ആൻ ജോർജ്, ആൻഡ്രൂ ജോർജ്.
ശക്തയായ എതിരാളി സാറ ബ്രാഡ്ഫോര്‍ഡിനെ പരാജയപ്പെടുത്തിയാണ് മനു ഡാനി വിജയം കൈവരിച്ചത്. സണ്ണിവെയ്ല്‍ ബെയ്ലര് ആശുപത്രിയില്‍ തെറാപിസ്റ്റായി പ്രവര്‍ത്തിക്കുന്ന മനു സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്.
ഡാളസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ കാത്തലക്ക് ചര്‍ച്ച് അംഗമാണ്. അറ്റോര്‍ണിയായ ഡാനി തങ്കച്ചനാണ് ഭർത്താവ്. മക്കൾ: ദയ, ലയ, ലിയൊ.
സത്യപ്രതിജ്ഞ ചടങ്ങിൽ മലയാളി സമൂഹത്തിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സിജു വി. ജോർജ്, ബെന്നി ജോൺ എന്നിവർ ഇരുവരെയും ആദരിച്ചു.