ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ കീഴിലുള്ള മതബോധന സ്കൂളിലെ വിദ്യാർഥികളിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ 135 കുട്ടികൾക്ക് മേയ് 21 ഞായാറാഴ്ച രാവിലെ പത്തിനു നടന്ന വിശുദ്ധ കുർബാനക്ക് ശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു . ചടങ്ങിന് ഇടവക വികാരി ഫാ തോമസ് മുളവനാൽ അസി. വികാരി ഫാ.ലിജോ കൊച്ചുപറമ്പിൽ,സിസ്റ്റേഴ്സ്,അധ്യാപകർ , ചർച്ച് എക്സിക്കുട്ടിവ് എന്നിവർ നേതൃത്വം വഹിച്ചു.