കുവൈറ്റ് സിറ്റി: സിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ നൂറുമേനി വിജയം കൊയ്ത് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ. കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ കൈവരിച്ച വിജയശതമാനം നിലനിറുത്തിയതോടൊപ്പം എക്കണോമിക്സിൽ 99 മാർക്ക് നേടി മെർലിനും ബയോളജിയിൽ 97 മാർക്ക് കരസ്ഥമാക്കി എഡ്വിനും കുവൈറ്റിലെ സ്കൂളുകളിൽ ടോപ്പറായി.
പന്ത്രണ്ടാം തരം സയൻസിൽ 10 വിദ്യാർഥികളും പത്താം തരത്തിൽ 19 വിദ്യാർഥികളും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിദ്യാലയത്തിന്റെ അഭിമാന സ്തംഭങ്ങളായി.
സയൻസ് വിഭാഗത്തിൽ 95.6 ശതമാനം മാർക്കോടെ എഡ്വിൻ മാത്യുവും മിഷാലുർ റഹ്മാനും ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ 94.8 ശതമാനം മാർക്കോടെ ദിയ എലിസബത്ത് രണ്ടാം സ്ഥാനവും 94.6 ശതമാനം മാർക്കോടെ മെൽവിന എലിസബത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൊമേഴ്സിൽ 92.2 ശതമാനം മാർക്കോടെ മെർലിൻ തോമസ് ഒന്നാമതെത്തിയപ്പോൾ 89.6 ശതമാനം മാർക്കോടെ ഒഷാദി അമാ രണ്ടാമതും 88.8 ശതമാനം മാർക്കോടെ ദിയ സേറ മൂന്നാമതും എത്തി.
പത്താം തരത്തിൽ 95.6 ശതമാനം മാർക്കോടെ സായ് കാത്തിയ ഒന്നാം സ്ഥാനം നേടിയപ്പോൾ 95.2 ശതമാനം മാർക്കോടെ റുഖയ്യ ഖാത്തൂൻ രണ്ടാം സ്ഥാനവും 95 ശതമാനം മാർക്കോടെ അലീന ആൻ മൂന്നാം സ്ഥാനവും നേടി.
ഉന്നത വിജയം നേടിയ എല്ലാ വിദ്യാർഥികളേയും സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ എന്നിവർ അനുമോദിച്ചു.