സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് മൂ​ന്ന് പേ​ർ മ​രി​ച്ചു

11:04 AM May 21, 2023 | Deepika.com
സൂ​റി​ച്ച്: പ​ടി​ഞ്ഞാ​റ​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ന്യൂ​ഷാ​തെ​ലി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് മൂ​ന്ന് പേ​ർ മ​രി​ച്ചു. വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റും ര​ണ്ട് സ​ഞ്ചാ​രി​ക​ളു​മാ​ണ് മ​രി​ച്ച​ത്.

സ​മീ​പ​ത്തു​ള്ള ഷോ ​ദെ ഫോ​ൺ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ച്ച വി​മാ​നം ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ച്ച് ന​ട​ന്ന അ​പ​ക​ട​മാ​യ​തി​നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ മെ​ല്ലെ​യാ​ണ് ന​ട​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.