കുവൈറ്റ് സിറ്റി: കുവെെറ്റിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2023-24 വർഷത്തെ പ്രവർത്തനോദ്ഘാടനവും "വർണ്ണോത്സവ്' ചിത്ര രചനാ മത്സരവും അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്നു.
യുവജനപ്രസ്ഥാനത്തിന്റെ പതാക ഉയർത്തികൊണ്ട് ആരംഭിച്ച പരിപാടികൾ കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
കുവൈറ്റ് മഹാ ഇടവക വികാരി ഫാ.ഡോ.ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയംഗം ദീപ് ജോൺ സ്വാഗതവും ലേ-വൈസ് പ്രസിഡന്റ് ജോബി ജോൺ കളീക്കൽ നന്ദിയും രേഖപ്പെടുത്തി.
മഹാ ഇടവക സഹവികാരി ഫാ.ലിജു കെ.പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി.ജോൺ, സെക്രട്ടറി ജിജു പി.സൈമൺ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, കുവൈറ്റ് സോണൽ സെക്രട്ടറി സോജി വർഗീസ്, സോണൽ പ്രതിനിധി ജോമോൻ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.
സെന്റ് തോമസ് ഓർത്തഡോക്സ് മിഷൻ സെന്ററിന്റെ ജീവകാരുണ്യ പദ്ധതിയായ വിധവാ പെൻഷൻ സഹായ നിധി ആദ്യ ഗഡു ട്രഷറർ ജോമോൻ കളീക്കലിൽ നിന്നും പ്രസിഡന്റ് ഫാ. ഡോ. ബിജു പാറയ്ക്കൽ ഏറ്റുവാങ്ങി.
അന്തർദേശിയ നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ഇടവകയിലെ ആതുര സേവന രംഗത്ത് സാന്ത്വന ശുശ്രൂഷ നിർവഹിക്കുന്നവരെ ചടങ്ങിൽ ആദരിച്ചു. ഇടവകാംഗങ്ങളായ മുതിർന്നവർക്കും കുട്ടികൾക്കുമായി വർണ്ണോത്സവ് എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ക്രമീകരണങ്ങൾക്ക് പ്രശസ്ത കലാകാരനായ സുനിൽ കുളനട നേതൃത്വം നൽകി.
യുവജനപ്രസ്ഥാനത്തിൽ പുതിയതായി അംഗത്വമെടുത്തവരെ ഫാ. ബിജു ജോർജ് പാറയ്ക്കൽ, ഫാ. ലിജു കെ.പൊന്നച്ചൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രസ്ഥാനം ഭാരവാഹികളായ ഷൈൻ ജോസഫ് സാം, അനു ഷെൽവി, സുമോദ് മാത്യൂ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.