കോട്ടയം: ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിന് ജൻറൈസ് ഗ്ലോബൽ സ്റ്റാഫിംഗ് അവസരം ഒരുക്കുന്നു. പ്ലസ്ടുവിന് 55 ശതമാനം മാർക്കുള്ള 18നും 28നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്റ്റൈപ്പന്റ് ലഭിക്കും. പഠനത്തിനു ശേഷം ജോലി, പിആർ തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. നഴ്സിംഗ് കൂടാതെ മെക്കാട്രോണിക്സ്, ഫുഡ് ടെക്നോളജി, ഹോസ്പിറ്റാലിറ്റി, ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളും സ്റ്റൈപ്പന്റോടുകൂടി പഠിക്കാവുന്നതാണ്.
ജർമൻ ഭാഷാ പരിശീലനം, കേരളത്തിലെ മികച്ച ജർമൻ ഭാഷാ പരിശീലന കേന്ദ്രമായ ഗ്രേയ്സ് അക്കാദമിയിൽ നൽകുന്നു. നിശ്ചിത ബാങ്ക് ബാലൻസോ ബ്ലോക്ക്ഡ് അക്കൗണ്ടോ ആവശ്യമില്ല.
ജർമൻ പഠനത്തെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമുള്ള സൗജന്യ സെമിനാർ 21നു കോട്ടയം പുളിമൂട് ജംഗ്ഷനിലുള്ള ഓർക്കിഡ് റെസിഡൻസിയിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് - 8075879660.
ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനം
03:32 PM May 17, 2023 | Deepika.com