ലണ്ടൻ: പെന്തക്കോസ്ത തിരുനാളിനോടനുബന്ധിച്ച് സെഹിയോൻ യുകെ ടീം ഒരുക്കുന്ന ലണ്ടൻ ബൈബിൾ കണ്വൻഷൻ മേയ് 20 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ 5 വരെ ലണ്ടനിലെ ചിംഗ്ഫോഡ് ദേവാലയത്തിൽ നടക്കപ്പെടും.
ദൈവസ്തുതി ആരാധനയോടെ ആരംഭിക്കുന്ന കണ്‍വൻഷനിൽ വിശുദ്ധ കുർബാന, കുന്പസാരം, ദൈവവചനപ്രഘോഷണം, സ്പിരിച്വൽ ഷെയ്റിംഗ,് ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ പ്രാർഥനയോടെ സമാപിക്കും.
അഭിഷേകാഗ്നി യുകെ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്ന ഫാ. ഷൈജു നടുവത്താനിയൽ നയിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ ആത്മീയ ആഘോഷത്തിലേക്ക് എല്ലാവരേയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
കണ്വൻഷൻ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്
Chrisat The King Catholic Parish
455 Chingford road London E48SP
കൂടുതൽ വിവരങ്ങൾക്ക്
0788646057, 07468680150
എവേയ്ക്ക് ലണ്ടൻ ബൈബിൾ കണ്വൻഷൻ മേയ് 20ന്
06:27 AM May 16, 2023 | Deepika.com