വ​ന്ദ​ന ദാ​സി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഒ​ഐ​സി​സി-​ഐ​ഒ​സി അ​യ​ർ​ല​ൻ​ണ്ട്

01:44 PM May 12, 2023 | Deepika.com
ഡ​ബ്ലി​ൻ: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട ഹൗ​സ് സ​ർ​ജ​ൻ ഡോ.
​വ​ന്ദ​ന ദാ​സി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഒ​ഐ​സി​സി-​ഐ​ഒ​സി അ​യ​ർ​ല​ൻ​ണ്ട്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​പ​മാ​ന​ക​ര​മാ​ണെ​ന്നും മ​ന്ത്രി​സ്ഥാ​നം വീ​ണാ ജോ​ർ​ജ് രാ​ജി​വ​ച്ച് ഒ​ഴി​യ​ണ​മെ​ന്നും ഒ​ഐ​സി​സി-​ഐ​ഒ​സി നേ​താ​ക്ക​ൾ കൂട്ടിച്ചേർത്തു.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ട​യി​ൽ തൊ​ഴി​ലി​ട​ത്തി​ൽ അ​ക്ര​മി​ക്ക​പ്പെ​ട്ട ഡോ​ക്‌‌​ട​ർ​മാ​രു​ടെ എ​ണ്ണം 200ൽ ​അ​ധി​ക​മാ​ണെ​ന്നും ഡോ​ക്ട​ർ​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ ലി​ങ്ക്‌ വി​ൻ​സ്റ്റ​ർ, സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ ,പു​ന്ന​മ​ട ജോ​ർ​ജ്കു​ട്ടി, റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ, കു​രു​വി​ള ജോ​ർ​ജ്, ചാ​ൾ​സ​ൺ ചാ​ക്കോ, സു​ബി​ൻ ഫി​ലി​പ്പ്, ജി​നെ​റ്റ്, ഫ​വാ​സ് മ​ട​ശേ​രി, ബേ​സി​ൽ ബേ​ബി, ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ്, ലി​ജോ ജോ​സ​ഫ്, ലി​ജു ജേ​ക്ക​ബ്, പ്ര​ശാ​ന്ത് മാ​ത്യു എ​ന്നി​വ​ർ പ്ര​തി​ക​രി​ച്ചു.