ന്യൂഡൽഹി: ഡല്‍ഹിയില്‍ സ്കൂളില്‍ നാല് വയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ സ്കൂളിലെ പ്യൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍പുരി സ്വദേശിയാണ് അറസ്റ്റിലായത്.
കുട്ടിയുടെ അമ്മയാണ് പരാതിയുമായി സൗത്ത് രോഹിണി പോലീസിനെ സമീപിച്ചത്. സ്കൂളില്‍ കളിക്കുകയായിരുന്ന കുട്ടിക്കുനേരേ പ്യൂണ്‍ ലൈംഗികാതിക്രമം കാട്ടിയെന്നായിരുന്നു പരാതി. എന്നാല്‍ ആരാണ് പ്രതിയെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു.
പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്യൂണ്‍ അറസ്റ്റിലായത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പോക്സോ ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.