വെള്ളിയാഴ്ച വൈകുന്നേരം വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ കൊടി ഉയര്‍ത്തിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വി. കുര്‍ബാനയും ലദീഞ്ഞും നടത്തപ്പെട്ടു. ശനിയാഴ്ച അഭി.പിതാവിന്റെ നേതൃത്വത്തില്‍ നടന്ന തിരുനാള്‍ റാസയ്ക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ക്നാനായ വികാരി ജനറൽ വെരി.റവ.ഫാ.സജി മലയില്പുത്തന്പുരയില്, ഫാ. ജിന്‍സ് കണ്ടക്കാട്ടില്, ഫാ. ജോഷി കൂട്ടുങ്കല്‍, ഫാ. മനു കോന്തനാനിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ദൈവത്തില്‍ ആശ്രയിച്ചും വി. യൗസേപ്പ് പിതാവിന്റെ മധ്യസ്ഥതയിലും ക്നാനായ സമുദായം ഒറ്റക്കെട്ടായി മുന്നോട്ടു വളരണമെന്ന് അഭി.പിതാവ് ഓര്‍മിപ്പിച്ചു. വി. കുര്ബാനയയെ തുടര്‍ന്ന് മിഷന് തലത്തില്‍ നടത്തപ്പെട്ട വിവിധ കലാമത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള സമ്മാനദാനം അഭി. പിതാവ് നല്കി.
ഹെഡ് ടീച്ചര്‍ മേബിള്‍ അനുവിനെയും സൺഡേ സ്കൂള്‍ അധ്യാപകരെയും അഭി. പിതാവ് ആദരിച്ചു. തുടര്‍ന്ന് പ്രദക്ഷിണവും പരി.കുര്‍ബാനയുടെ ആശീര്‍വാദവും നടത്തപ്പെട്ടു. മെത്രാഭിഷേകത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന അഭി. പിതാവിന് തിരുനാള്‍ കണ്‍വീനര്‍ ബഹു. സാജന് പടിക്കമ്യാലില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്നേഹവിരുന്നും കലാവിരുന്നും തിരുനാള്‍ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.
ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായി ജോര്‍ജ് പാറ്റിയാല്‍, സാലു നിരപ്പേല്‍, ജിമ്മി തോമസ് ക്ലാക്കില് എന്നിവരും ലിറ്റര്‍ജി കമ്മിറ്റി അംഗങ്ങളായി ജോബി ചരളേല്‍, ജസ്റ്റിന് ജയിംസ് പുളിക്കമ്യാലില്‍ പ്രദക്ഷിണത്തിനുള്ള കമ്മിറ്റിയംഗങ്ങളായി ഫ്രാന്‍സീസ് മച്ചാനിക്കല്‍, ബാബു തോമസ് കല്ലോലില്‍, സജി ഉതുപ്പ് കൊപ്പുഴ കഴുന്ന് എടുക്കുന്നതിന് നേതൃത്വം നല്കിയ സാലു നിരപ്പേലും ഫുഡ് കമ്മിറ്റി അംഗങ്ങളായി സജീവ് ചെമ്പകശേരില്‍, അനീഷ് ഫിലിപ്പ് മന്നാകുളത്തില്‍, ഷാജി മഠത്തില്‍പ്പറമ്പില്‍ ഡെക്കറേഷന് കമ്മിറ്റി അംഗങ്ങളായി ഷൈനി മച്ചാനിക്കല്‍, സ്റ്റെല്‍ബി പടിക്കമ്യാലില്‍
കള്‍ച്ചറല്‍ പ്രോഗ്രാമിന് നേതൃത്വം നല്കിയ സലീന സജീവ് ചെമ്പകശേരില്‍, ലിസി ടോമി പടവെട്ടുംകാലായില്‍ ചെണ്ട മേളത്തിന് നേതൃത്വം നല്കിയ ജോണി കല്ലിടാന്തിയിലും ഗായക സംഘത്തിന് നേതൃത്വം നല്കിയ റ്റോമി പടവെട്ടുംകാലായില്‍, ഷെനി മച്ചാനിക്കല്‍, ജിനി ചേത്തിലില് എന്നിവരും കൈക്കാരന്മാരായ മാത്യൂ താഴത്ത് തട്ടാറാട്ട്, അനു പുല്ലുകാട്ട്, ഷാജി പൂത്തറ അകൗണ്ടന്റ് റെജി മൂലക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അക്ഷീണ പരിശ്രമം തിരുനാള്‍ ആഘോഷങ്ങള്‍ മോടിയാക്കുന്നതിന് ഏറെ സഹായിച്ചു.